അപര്‍ണയുടെ മരണത്തില്‍ പ്രതികരിച്ച് നടി ബീന ആന്റണി. സെറ്റില്‍ അധികം മിണ്ടാത്ത, ഒതുങ്ങിക്കൂടിയ സ്വഭാവക്കാരിയായിരുന്നു അപര്‍ണ. അവളുടെ മനസില്‍ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ബീന ആന്റണി പറയുന്നു.
രാവിലെ ഉറക്കമുണരുമ്പോള്‍ സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ ഗ്രൂപ്പില്‍ കാണുന്നത് അപര്‍ണയുടെ ചിത്രവും അടിക്കുറിപ്പായി ആദരാഞ്ജലികളുമാണ്. അത് കണ്ടതും നെഞ്ച് പിടഞ്ഞു പോയി. സത്യമാകരുതേ എന്നായിരുന്നു ചിന്ത. പക്ഷെ വിധി അവളെ കൊണ്ടു പോയെന്ന് ബീന ആന്റണി പറയുന്നു. ഒന്നുകില്‍ ഒരു നിമിഷത്തെ ബുദ്ധിമോശം, അല്ലെങ്കില്‍ അവള്‍ക്ക് മാത്രം അറിയുന്ന വേദന, എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
ഇപ്പോഴും ഞെട്ടലിലാണെന്നാണ് അപര്‍ണയുടെ മരണത്തെക്കുറിച്ച് ബീന ആന്റണി പറയുന്നത്. അപര്‍ണയെക്കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ പാവം കുട്ടി എന്നാണ് ബീന പറയുന്നത്. കാണുമ്പോള്‍ ചിരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ആരോടും ഒന്നും തുറന്ന് പറയുന്ന സ്വഭാവമായിരുന്നില്ല അപര്‍ണയുടേതെന്നും ബീന ആന്റണി പറയുന്നു. സെറ്റില്‍ ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കുന്ന അപര്‍ണയെ ബീന ആന്റണി ഇന്നും ഓര്‍ക്കുന്നു. അതേസമയം ഷോട്ട് ആരംഭിച്ചാല്‍ ചുറു ചുറുക്കോടെ വന്ന് അഭിനയിക്കുമെന്നും അവര്‍ പറയുന്നു.
അപര്‍ണയ്ക്ക് ആരുമായും അധികം സൗഹൃദമുണ്ടായിരുന്നില്ല. പരാതിയുമില്ല. സെല്‍ഫിയെടുക്കാന്‍ വിളിച്ചാല്‍ വരും. അല്ലാതെ ഉള്ളിലൊളിപ്പിച്ച വേദനയും സന്തോഷവും അറിയാന്‍ മാത്രം അപര്‍ണ അടുക്കാറില്ലെന്നാണ് താരം പറയുന്നത്. ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു അപര്‍ണയുടേതെന്ന് ബീന പറയുന്നു. പിന്നാലെ അപര്‍ണയെക്കുറിച്ച് നടി വിജയകുമാരിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും ബീന ആന്റണി സംസാരിക്കുന്നുണ്ട്.
ചേച്ചിയോടൊപ്പം കഴിഞ്ഞ ദിവസവും അഭിനയിച്ചതായിരുന്നു അപര്‍ണ. മരണത്തിന്റെയോ സങ്കടത്തിന്റെയോ സൂചന പോയിട്ട് ലാഞ്ചന പോലുമുണ്ടായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞതെന്ന് ബീന ആന്റണി പറയുന്നു. ഒന്ന് മനസ് തുറന്നിരുന്നുവെങ്കില്‍ അവളെ മരണത്തിന് വിട്ടു കൊടുക്കില്ലായിരുന്നുവെന്നും ബീന പറയുന്നു. ആരോടും മിണ്ടാതെ പുറമേ കാണുന്ന ചിരിയോടെ ഉള്ളിലെന്തല്ലാമോ ഒളിപ്പിച്ച് അവള്‍ മരണത്തിലേക്ക് നടന്നു പോയെന്നാണ് ബീന പറയുന്നത്.
The post അപർണയ്ക്ക് ആരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല ഒരു പരാതിയുമില്ല, സെൽഫിയെടുക്കാൻ വിളിച്ചാൽ വരും, ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു- ബീന ആന്റണി appeared first on Mallu Talks.
from Mallu Articles https://ift.tt/hAZHO6X
via IFTTT