മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി, വധു എ.എൻ. രാധാകൃഷ്ണന്റെ മകൾ

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയുടെ സംവിധായക ൻ വിഷ്ണു മോഹൻ വിവാഹിതനായി. അഭി രാമിയാണ് വിഷ്ണുവിന്റെ വധു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. ഏപ്രിൽ മാസമായിരുന്നു ഇരു വരുടെയും വിവാഹ നിശ്ചയം. ചേരാനല്ലൂർ വച്ച് നടന്ന വിവാഹ ച്ചടങ്ങിൽ സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പ്പേർ പങ്കെടുത്തു.

താര സമ്പന്നമായിരുന്നു വിഷ്ണുവിന്റെ വിവാഹം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ​ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. യൂസഫ് അലി, കെ. സുരേന്ദ്രൻ, പി എസ് ശ്രീധരൻ പിള്ള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാ​ഗത സംവിധായകനുള്ള പുരസ്കാരം നേടിയതിന് പിന്നാലെയാണ് വിഷ്ണു മോഹൻ വിവാഹിതനായത്. നിലവിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് വധു അഭിരാമി.

വിഷ്ണു ഒരുക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

The post മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി, വധു എ.എൻ. രാധാകൃഷ്ണന്റെ മകൾ appeared first on Mallu Talks.



from Mallu Articles https://ift.tt/hmGOakd
via IFTTT
Previous Post Next Post