അണ്ഡം ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്, സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ ആവശ്യക്കാർക്ക് കൊടുക്കാനും തയ്യാറാണ്: കനി

സമ്പാദ്യം കൂട്ടിവെച്ച് അണ്ഡം ശീതീകരിച്ചു വച്ചിട്ടുണ്ടെന്നും ആവശ്യക്കാർക്ക് ഡൊണേറ്റ് ചെയ്യാൻ തയ്യാറാണെന്നും കനി കുസൃതി.  38 വയസ് ആയതുകൊണ്ട് ഇനി എപ്പോൾ വേണമെങ്കിലും തനിക്കൊരു കുഞ്ഞിനെ ദത്തെടുക്കാനും വളർത്താനും ആഗ്രഹം തോന്നിയേക്കാം.

അതുകൊണ്ടുതന്നെ സമ്പാദ്യത്തിൽ നിന്നും തന്റെ അണ്ഡം ശീതീകരിച്ചു വെക്കാനും ഒരു കുഞ്ഞിനെ വളർത്താനുമുള്ള ആലോചനയുണ്ടെന്നും പറയുന്നു. തനിക്ക് പ്രയോജനപ്പെടുത്താൻ പറ്റിയില്ലെങ്കിൽ മറ്റുള്ളവർക്ക് ഡൊണേറ്റ് ചെയ്യാനും തയ്യാറാണെന്ന് നടി കൂട്ടിച്ചേർക്കുന്നു.ഒരു ഓൺലൈൻ മാധ്യമ നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു കനി തൻറെ അഭിപ്രായം പങ്കുവെച്ചത്

പണ്ടുമുതൽ അമ്മയാകാൻ ഒരുമിച്ച് ജീവിക്കാനും താല്പര്യപ്പെട്ടിരുന്നില്ല. പ്രണയിക്കുന്നവരോട് ഈ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും പറയുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുവാണെങ്കിലോ അണ്ഡം ശീതീകരിച്ച ഒരു കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാവുകയാണെങ്കിലും സിംഗിൾ മദറായി ജീവിക്കാനാണ് താൻ താല്പര്യപ്പെടുന്നു. ഒരാൾക്കൊപ്പം ഒരു കുഞ്ഞിനെ വളർത്തണമെങ്കിൽ അത് ആദ്യം പ്രണയിച്ച ആൾക്ക് ഒപ്പം മാത്രമേ സാധിക്കുകയുള്ളൂ എന്നും കനി കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് മുന്നിൽ അച്ഛനമ്മമാർ വഴക്കുണ്ടാക്കുന്നത് ഒന്നും തനിക്ക് താൽപര്യമുള്ള കാര്യമല്ല. തന്റെ കുട്ടിക്കാലവും വളരെ നല്ലതായിരുന്നു അച്ഛനും അമ്മയും എന്റെ മുന്നിൽ അടികൂടി ഞാൻ കണ്ടിട്ടില്ല. 19 വയസ്സിലായിരുന്നു അവർ രണ്ട് അഭിപ്രായ വ്യത്യാസങ്ങളുള്ള രണ്ടു പേരാണെന്നുള്ള തിരിച്ചറിവ് തനിക്കുണ്ടായതെന്നും കനി അഭിമുഖത്തിൽ പറഞ്ഞു.

The post അണ്ഡം ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്, സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ ആവശ്യക്കാർക്ക് കൊടുക്കാനും തയ്യാറാണ്: കനി appeared first on Viral Max Media.



from Mallu Articles https://ift.tt/3fxS0ps
via IFTTT
Previous Post Next Post