ആക്ഷന്‍ ഹീറോ ബിജു സിനിമയിലൂടെ ശ്രദ്ധ നേടിയ മറ്റാെരു വ്യക്തി അരിസ്‌റ്റോ സുരേഷാണ്. മദ്യപാനിയുടെ റോളില്‍ തകര്‍ത്ത് അഭിനയിച്ച അരിസ്‌റ്റോ സുരേഷിന്റെ മുത്തേ പൊന്നേ എന്ന ?ഗാനവും ശ്രദ്ധ നേടി. സിനിമ കണ്ടവരുടെയെല്ലാം മനസില്‍ പതിഞ്ഞ കഥാപാത്രത്തെയാണ് അരിസ്‌റ്റോ സുരേഷ് അവതരിപ്പിച്ചത്. തിരുവന്തപുരത്തെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയായിരുന്ന അരിസ്‌റ്റോ സുരേഷിന് ജീവിതത്തിലെ വഴിത്തിരവായത് ആക്ഷന്‍ ഹീറോ ബിജുവാണ്. പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും അരിസ്‌റ്റോ സുരേഷ് മത്സരാര്‍ത്ഥിയായെത്തി.
തന്റെ പ്രണയത്തെ കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ഇപ്പോഴും പ്രേമം ഉണ്ട്. പക്ഷേ കാമുകി പേര് വെളിപ്പെടത്തരുത് എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ വന്നശേഷമാണ് പ്രേമം ഒക്കെ അറിയുന്നത് തന്നെ. അതിനുമുന്‍പോക്കെ പോലീസ് സ്‌റ്റേഷനും, കോടതിയും, ആശുപത്രിയും ഒക്കെ ആയിരുന്നു എന്റെ ജീവിതം സുരേഷ് പറഞ്ഞു. ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, സെറ്റ് അപ്പ് ആക്കിയതാണ്. എന്നെക്കാളും കുറച്ചുവയസ്സ് ഇളയതാണ്. വിവാഹം കഴിച്ചിട്ടില്ല. ആ ആള് ജീവിക്കുന്നത് മരിച്ചുപോയ അവരുടെ സഹോദരിയുടെ മക്കള്‍ക്ക് വേണ്ടിയാണ്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ടമായി. ഇഷ്ടം ആയി എന്ന് വച്ചാല്‍ നമ്മളെപ്പോലെ ഒരാള്‍ അല്ലെ. അങ്ങനെയാണ് എനിക്ക് പ്രണയം തോന്നുന്നതും പറയുന്നതും.
ഞാന്‍ സിനിമ ലൊക്കേഷനില്‍ വച്ചാണ് കാണുന്നത്. മേക്കപ്പ് ഇട്ടുനിന്നപ്പോള്‍ ഗ്ലാമര്‍ കുറവായി തോന്നി. എനിക്ക് കിട്ടും എന്ന് തോന്നി. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ ഭയങ്കര ഗ്ലാമറും കാര്യങ്ങളും ഒക്കെ. എനിക്ക് കിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു. കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ട കുറച്ചുസമയം കഴിഞ്ഞു മതി എന്നാണ് പറഞ്ഞത്. ഇനി അദ്ദേഹത്തിന്റെ തീരുമാനം എങ്ങനെയോ അങ്ങനെ നോക്കാം എന്നാണ് എന്റെയും തീരുമാനം. ഒരു സിനിമ സംവിധാനം ചെയ്യാതെ ഞാന്‍ വിവാഹം കഴിക്കില്ല എന്നും എന്റെ മനസ്സിലുണ്ട്.
വിവാഹത്തിനുവേണ്ടി എന്റെ രൂപത്തിന് ഒരു മാറ്റവും വരുത്തില്ല. എന്റെ ശരീരത്തില്‍ ഇപ്പോള്‍ ഉള്ളത് എല്ലാം ഒറിജിനല്‍ ആണ്. അതൊന്നും ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഡൈ ഒന്നും അടിക്കില്ല, പല്ലുവയ്ക്കില്ല ഒരു മാറ്റവും ഞാന്‍ ചെയ്യില്ല. സിനിമയില്‍ പോലും വല്ലപ്പോഴും ആണ് മേക്കപ്പ് ചെയ്യുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാറ്റം വരുത്തിയാലും ജീവിതത്തില്‍ കൃത്രിമത്വം വരുത്തില്ല. ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല അരിസ്‌റ്റോ സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.
The post ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല, ഇത്രയും നാൾ അവൾ ജീവിച്ചത് കുടുംബത്തിനു വേണ്ടി- അരിസ്‌റ്റോ സുരേഷ് appeared first on Mallu Talks.
from Mallu Articles https://ift.tt/I4JEDtw
via IFTTT