അറേഞ്ച്ഡ് മാരേജാണ്, റൂമേർസ് വരാതിരിക്കാനാണ് നേരത്തെ വിവാഹം ഉറപ്പിച്ച കാര്യം പറയാതിരുന്നത്- ​ഗോപികയുടെ സഹോദരി

ടെലിവിഷൻ താരം ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു . ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പങ്കുവച്ച തോടെയാണ് കാര്യം ആരാധകർ അറിയുന്നത്. ഇപ്പോഴിതാ ഗോപികയുടെ സഹോദരി കീർത്തന ഇവരുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് .

ചേച്ചി ​ഗോപിക യ്ക്കൊപ്പം കീർത്തന ചെയ്ത സീരിയലുകളും ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ​ഗോപികയുടെയും ​ഗോവിന്ദ് പത്മസൂര്യയുടെയും വിവാ​ഹനിശ്ചയം. ചടങ്ങുകൾ കഴിഞ്ഞ് ഫോട്ടോക ൾ ഇരുവരും പുറത്ത് വിടുന്നത് വരെ ഇത്തമൊരുരു കാര്യം പുറം ലോകം അറിഞ്ഞിരുന്നില്ല. ഒരു സൂചന പോലും ഇരുവരും തന്നിരുന്നില്ല.

അതു കൊണ്ട് തന്നെ ദൃശ്യം സിനിമയ്ക്ക് ശേഷം ഇങ്ങനൊരു ട്വിസ്റ്റ് കണ്ടിട്ടില്ലെന്നാണ് ഇരു വരുടെയും വിവാ​ഹനിശ്ചയ ചിത്രങ്ങൾ കണ്ട് ആരാധകർ കുറിച്ചത്. ഫോട്ടോകളും വീഡിയോയും വൈറലായശേഷം ഇരുവരും വളരെ നാളുകളായി പ്രണയത്തിലായിരുന്നുവെന്ന തരത്തിലെല്ലാം ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

Keerthana Anil with gopika anil

എന്നാൽ സത്യം അതല്ലെന്നും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് വിവാഹ​മാണെന്നുമാണ് ചേച്ചി ​ഗോപികയുടെയും ​ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് കീർത്തന പറഞ്ഞത്. കഥകളും ​ഗോസിപ്പുകളും വരാതിരിക്കാനാണ് ​ഗോപികയും ജിപിയും പരസ്യപ്പെടുത്തും വരെ ഒന്നും പങ്കുവെക്കാതി രുന്നതെന്നും കീർത്തന പറയുന്നു.

‘ഒന്നും രഹസ്യമാക്കി വെച്ചതല്ല. അവർ തന്നെ ഒഫീഷ്യലി അനൗൺസ് ചെയ്യണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. മറ്റുള്ള മീഡിയ വഴി അറിയേണ്ടതില്ലല്ലോ. ഇവർ തന്നെ ഒഫീഷ്യലി പറയുന്നത് അല്ലേ അതിന്റെ ഒരു ശരി. മീഡിയക്കാർ വഴിയാണ് ഇരുവരും ഫേമസ് ആയത്. അതുകൊണ്ട് തന്നെ ഇരുവരും തന്നെ അനൗൺസ് ചെയ്യുന്നത് അല്ലേ നല്ലത്.’

‘അതുകൊണ്ടാണ് നേരത്തെ സ്പ്രെഡ് ചെയ്യാതിരുന്നത്. പലരും പരസ്യത്തിന്റെ ഷൂട്ടിങാണോ പ്രമോഷനുള്ള ഫോട്ടോഷൂട്ടാണോ എന്നൊക്കെ സംശയിച്ചു. അങ്ങനൊരു സംശയം കൂടുതൽ ആളുകൾക്ക് വരാതിരിക്കാനാണ് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചത്’, കീർത്തന പറയുന്നു.
‘പരസ്യമാണെന്നാണ് പലരും ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്. അറേഞ്ച്ഡ് മാരേജാണ്. റൂമേർസ് വരാതിരിക്കാനാണ് നേരത്തെ വിവാഹം ഉറപ്പിച്ച കാര്യം പറയാതിരുന്നത്. പ്രപ്പോസൽ വന്നത് എങ്ങനെ എന്നുള്ളതെല്ലാം അവർ തന്നെ വന്ന് പറയുന്നതാണ് ശരിയെന്നും’, കീർത്തന പറഞ്ഞു. ചേച്ചിയുടെ വിവാ​ഹവേദിയിൽ വെച്ച് കരഞ്ഞതിന് പിന്നിലെ കാരണവും കീർത്തന വെളിപ്പെടുത്തി.

The post അറേഞ്ച്ഡ് മാരേജാണ്, റൂമേർസ് വരാതിരിക്കാനാണ് നേരത്തെ വിവാഹം ഉറപ്പിച്ച കാര്യം പറയാതിരുന്നത്- ​ഗോപികയുടെ സഹോദരി appeared first on Viral Max Media.



from Mallu Articles https://ift.tt/2h3u9Sn
via IFTTT
Previous Post Next Post