ബ്യൂട്ടി ടിപ്സ് മലയാളം എന്ന ചാനൽ ആരംഭിച്ചുകൊണ്ട് മലയാളികൾക്കു സുപരിചിതയായ യൂട്യൂബർ ആണ്
അഞ്ജിത നായർ. ബ്യൂട്ടി ടിപ്സ് മലയാളം എന്നാണ് ചാനലിന്റെ പേരെങ്കിലും അഞ്ജിത നായർ പങ്കുവെക്കുന്ന വീഡിയോകളിൽ ഒന്നും ബ്യൂട്ടി ടിപ്സ് പറയാറില്ല.
നിരവധി നെഗറ്റീവ് കമന്റുകൾ അഞ്ജിത നായർ നേരിടേണ്ടി വരുന്നുണ്ടെന്ന് ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. ജീവിതത്തിൽ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും ഒരുപാട് പ്രാരാബ്ധങ്ങൾ കുടുംബത്തിൽ ഉണ്ടെന്നും തന്റെ കുടുംബത്തിനെ നോക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും അഞ്ജിത നായർ പറയുന്നു.
കഷ്ടപ്പാടിൽ നിന്നാണ് വളർന്നുവന്നതെന്നും വീടാണ് ഏറ്റവും വലിയ സ്വപ്നമെന്നും വീടുണ്ടാക്കാൻ വേണ്ടിയാണ് ഈ പ്രയത്നിക്കുന്നത് എന്നും, സോഷ്യൽ മീഡിയയിൽ കാണുന്നതല്ല തങ്ങളുടെ ജീവിതം എന്നും പറയുന്നു. കല്യാണം അടുത്തവർഷം ഉണ്ടാകുമെന്നും ഇതുവരെ പ്രണയബന്ധങ്ങൾ ഉണ്ടായിട്ടില്ലെന്നും പലരും തന്നോട് ഇൻസ്റ്റഗ്രാമിലും യൂട്യൂബ് കമന്റുകളിലും വന്ന ഇഷ്ടം പറയാറുണ്ടെന്നും ആരെയും ഇതുവരെ തിരിച്ചു പ്രണയിച്ചിട്ടില്ലെന്നും പറയുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായതിന് പിന്നെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും ചേച്ചിയുടെ മകനെ പഠിപ്പിച് വലിയ ഒരാളായി തീർക്കാനാണ് തൻറെ ഏറ്റവും വലിയ ആഗ്രഹമെന്ന് അഞ്ജിത നായരും സഹോദരിയും പങ്കെടുത്ത യൂട്യൂബ് ചാനലിലൂടെ മനസ്സു തുറന്നു.
The post കല്യാണം അടുത്ത വർഷം , ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല, ചെയ്യുന്നതെല്ലാം ഗതികേട് കൊണ്ട്!!! അഞ്ജിത നായർ appeared first on Viral Max Media.
from Mallu Articles https://ift.tt/I6zwFDt
via IFTTT