ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് ശിവദ. ഇന്ന് മലയാള സിനിമയിലെ മികച്ച പത്ത് നായികമാരുടെ ലിസ്റ്റില്‍ ശിവദയും ഉണ്ടാകുമെന്നത് തീർച്ചയാണ്.
വിവാഹത്തിനുശേഷവും താരം അഭിനയരംഗത്ത് വളരെയധികം സജീവമാണ്.വിവാഹത്തിന് ശേഷമാണ് അഭിനയരംഗത്ത് കൂടുതൽ സജീവമായത് എന്ന് വേണമെങ്കിൽ പറയാം. താരത്തിന് ഏറ്റവും അധികം സപ്പോർട്ട് കൊടുക്കുന്നത് ഭർത്താവ് തന്നെയാണ്.
ഇപ്പോഴത്തെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിലൂടെ കടന്നു പോവുകയാണെന്ന് നടി പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. ഇവരുടെ വിവാഹ വാർഷിക വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്കായി വിവാഹ വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഒരു ഓഡിഷനിൽ വച്ചായിരുന്നു ഭർത്താവ് മുരളിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിൽ ആവുകയും വൈകാതെ തന്നെ വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു. ലിവിങ് ടുഗതർ എന്ന ചിത്രത്തിലൂടെ നടി അരങ്ങേറ്റം കുറിച്ചെങ്കിലും വലിയ രീതിയിലുള്ള ബ്രേക്ക് അക്കാലത്ത് ലഭിച്ചിരുന്നില്ല. പിന്നീട് ആയിരുന്നു താരത്തെ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. സഹനനായിക കഥാപാത്രങ്ങൾ ചെയ്തതോടുകൂടിയാണ് നടി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് : എട്ട് വർഷത്തെ പ്രണയവും ചിരിയും വഴക്കുകളും മറക്കാനാകാത്ത നിമിഷങ്ങളും… നിങ്ങളോടൊപ്പം പ്രായമാകുന്നത് എന്റെ ഏറ്റവും വലിയ ശക്തിയും സന്തോഷവുമാണെന്ന് സമ്മതിക്കണം, ഞങ്ങൾക്ക് വാർഷിക ആശംസകൾ!
The post എട്ട് വർഷത്തെ പ്രണയവും ചിരിയും വഴക്കുകളും: വിവാഹ വാർഷികത്തിൽ മുരളിയെ ചേർത്തുപിടിച്ച് ശിവദ appeared first on Viral Max Media.
from Mallu Articles https://ift.tt/8uhitxL
via IFTTT