ഏഴുവർഷത്തെ തനിച്ചുള്ള ജീവിതം ചില വേദനകൾ മറക്കാൻ ശ്രമിക്കുന്നു: അനു ഇമ്മാനുവൽ,

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ പരിചിതയായ താരമാണ് ആണ് അനു ഇമ്മാനുവൽ. ബാലതാരമായി ആണ് താരം അഭിനയരംഗത്ത് അരങ്ങേറ്റംകുഴി കുറിക്കുന്നത്.

സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി അഭിനയരംഗത്തിലൂടെ തിളങ്ങിയത്. പിന്നീട് ആണ്  തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരത്തെ തേടിയെത്തിയത് . കാർത്തി നായകനായ ‘ജപ്പാൻ’ എന്ന ചിത്രമാണ് അനുവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും സിനിമകളെകുറിച്ചും മനസുതുറക്കുകയാണ്  . ജനിച്ചതും വളർന്നതും എല്ലാം വിദേശത്തായിരുന്നു അതുകൊണ്ടുതന്നെ വിദേശ സംസ്കാരവുമായി എഴുതിച്ചേരാനും അവിടെ താമസിക്കാനും താരത്തിന് ഒരുപാട് ഇഷ്ടമാണ്  കൂടാതെ കഴിഞ്ഞ ഏഴ് വർഷമായി ഒറ്റയ്ക്കാണ് താൻ താമസിക്കുന്നതെന്നും അനു തുറന്നുപറയുന്നു.

താരത്തിന്റെ വാക്കുകൾ കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോള്‍ ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്. തുടക്കത്തില്‍ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു നടിയുടെ ജീവിതം അങ്ങനെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സങ്കടം മാറി. സിനിമ എന്നത് ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഒരു മേഖലയാണ് ആ അവസരം ഒരാൾക്കും എളുപ്പത്തിൽ ലഭിക്കില്ല.അതുകൊണ്ട് ഞാൻ ഒരുപാട് ഭാഗ്യവതിയാണ് ഇപ്പോൾ അനുഭവിക്കുന്ന ചെറിയ വേദനകൾ കാര്യമുള്ളതായി എടുക്കുന്നില്ലെന്നും അനു മനസ്സ് തുറന്നു.

The post ഏഴുവർഷത്തെ തനിച്ചുള്ള ജീവിതം ചില വേദനകൾ മറക്കാൻ ശ്രമിക്കുന്നു: അനു ഇമ്മാനുവൽ, appeared first on Viral Max Media.



from Mallu Articles https://ift.tt/lQoOZI4
via IFTTT
Previous Post Next Post