മരിച്ചുവെന്ന് വിശ്വസിക്കാൻ ആകുന്നില്ല, പൂനത്തിന്റെ മരണത്തിൽ ഞെട്ടലോടെ ആരാധകർ

പ്രശസ്ത നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെർവിക്കൽ കാൻസറിനെ തുടർന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.

”ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനയാണ് തന്നത്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ നിങ്ങളോട് പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് തീർച്ചയായും അറിയാം.”- എന്ന കുറിപ്പോടെയാണ് മരണവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന്റെ മാനേജർ ആണ് വാർത്ത പങ്കുവെച്ചത് സിനിമ ലോകത്തെ പ്രമുഖർ അടക്കം ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

മരണപ്പെടുന്നതിന് നാലുദിവസം മുൻപും സോഷ്യൽ മീഡിയയിൽ നടി ആക്ടീവായിരുന്നു. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിരുന്നു. അപ്രതീക്ഷിതമായ വിവാഹം വിയോഗം പ്രേക്ഷകർ ഞെട്ടലോടു കൂടിയാണ് വായിച്ചറിഞ്ഞത്.

The post മരിച്ചുവെന്ന് വിശ്വസിക്കാൻ ആകുന്നില്ല, പൂനത്തിന്റെ മരണത്തിൽ ഞെട്ടലോടെ ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/IuK5q2m
via IFTTT
Previous Post Next Post