ബാലതാരമായി അഭിനേരംഗത്തേക്ക് കടന്നുവന്ന നായികയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അനിഖ സുരേന്ദ്രൻ.മലയാളത്തിൽ ആദ്യമായി താരം നായികയായി പുറത്തിറങ്ങിയ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്യഭാഷയിലും നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിട്ടുണ്ട്.
പര്‍പ്പിള്‍ പാര്‍ട്ടിവെയര്‍ ചുരിദാറില്‍ ട്രഡീഷണല്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം അനിഘ സുരേന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ്.. അനുഷ റെജിയാണ് മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തത്. അനിഘ തന്നെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം ചിത്രങ്ങളിൽ എത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഘ സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സമൂഹമാധ്യമത്തിൽ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. ഗ്ലാമർസ് ഫോട്ടോഷൂട്ടുകളും താരം ഇതിനുമുമ്പ് പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.
The post പര്‍പ്പിള്‍ പാര്‍ട്ടിവെയര്‍ ലുക്കില്‍ തിളങ്ങി അനിഘ സുരേന്ദ്രൻ appeared first on Viral Max Media.
from Mallu Articles https://ift.tt/g37CpWK
via IFTTT