കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണയുടെ പ്രെപ്പോസൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിയയുടെ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ആരാധകർക്ക് പരിചിതനായ സുഹൃത്ത് അശ്വിനാണ് സർപ്രൈസായി ദിയയോട് പ്രണയാഭ്യർഥന നടത്തിയത്.
എന്നാൽ തങ്ങളുടെ പ്രെപ്പോസൽ വീഡിയോയെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് സാലറി ഹൈക്ക് കിട്ടി, അതിൻറെ പാർട്ടി എന്നു പറഞ്ഞാണ് അശ്വിൻ വിളിച്ചത്. ക്രീം നിറത്തിലുള്ള വസ്ത്രമാണ് തീം എന്നും ദിയ പറഞ്ഞു.
ആദ്യം ഹോട്ടലിൽ വന്നപ്പോൾ തന്നെ ഡെക്കറേഷൻ താൻ കണ്ടിരുന്നു. എനിക്കുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സുഹൃത്തുക്കൾ ചിരിക്കുകയും കൂടി ചെയ്തപ്പോൾ ഞാൻ എക്സൈറ്റഡായി. കണ്ണെല്ലാം കെട്ടിയപ്പോൾ പ്രെപ്പോസ് ചെയ്യാൻ തന്നാണെന്ന് തോന്നി. യെസ് പറയാൻ ഞാൻ റെഡിയായിരുന്നു. അങ്ങനെ കണ്ണ് തുറന്നു. എന്നാൽ എൻറെ മുഖം കാമറയിൽ വന്നില്ല. അതുകൊണ്ടുതന്നെ ഒന്നുകൂടി എടുക്കാൻ വേണ്ടി ക്യാമറാമാൻ പറഞ്ഞു. അങ്ങനെ വിഡീയോ വീണ്ടും റീ ക്രിയേറ്റ് ചെയ്തു. പിന്നെയുള്ള ഷോർട്സെല്ലാം ഒരു എക്സൈറ്റ്മെന്റിൽ എടുത്തതാണ്. സുഹൃത്തുക്കളും സഹായിച്ചു.
അശ്വിനോട് നേരത്തെ തന്നെ എനിക്ക് ഇഷ്ടമുണ്ടായിരുന്നു. എന്റെ ഒരു ഫാന്റസി പുറകെ ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു വന്ന് ഞാൻ സുന്ദരിയാണ് എന്നെല്ലാം പറയുന്നതായിരുന്നു. എന്നാൽ എന്റെ ജീവിതത്തിൽ വന്നുപോയ ബന്ധങ്ങളിൽ എവിടെയും ഞാൻ ഒരു സുന്ദരിയാണ് എന്നു പറയുന്ന, അല്ലെങ്കിൽ എന്നെ കംഫർട്ടബിളാക്കുന്ന ഒരു ഫീലും ഉണ്ടായിട്ടില്ല.
എന്റെ ബന്ധങ്ങളിൽ ഞാൻ സെക്യൂർ ആയിരുന്നില്ല. എന്റെ കൂടെ ബന്ധത്തിൽ നിൽക്കുമ്പോൾ തന്നെ ഇവർ എല്ലാം വേറെ പെണ്ണുങ്ങളെയായിരുന്നു നോക്കുന്നത്. അവർ വളരെ സുന്ദരിയാണെന്ന് പറയുകയും ചെയ്യും. അപ്പോൾ എന്റെ മനസിൽ ഞാൻ മോശമാണോ എന്ന ചിന്ത വരും. എന്നാൽ അശ്വിൻ അങ്ങനെയായിരുന്നില്ല. ഇവൻ എന്നെയാണ് കംഫർട്ടബിളാക്കാൻ ശ്രമിച്ചത്. എന്റെ സുഹൃത്ത് ആയിരിക്കാനാണ് ഇവൻ ഏറെയും ആഗ്രഹിക്കുന്നത്. ഞാൻ എന്ത് കൂറ ലുക്കിൽ നിന്നാലും നിന്നെ കാണാൻ എന്ത് ഭംഗിയാണ് എന്ന് പറയും. ചെറിയ കാര്യങ്ങൾ പോലും അവൻ എനിക്ക് വേണ്ടി ചെയ്യും. അതെല്ലാം എനിക്ക് വലുതായിരുന്നു. ഞാൻ ഫാന്റസൈസ്ഡ് ചെയ്ത ഒരു ക്യാരക്റ്ററായിരുന്നു അശ്വിൻ.
എന്റെ എല്ലാ കാര്യങ്ങളും അശ്വിന് അറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നെ പ്രൊപ്പോസ് ചെയ്തതും. എനിക്ക് ഒരുപാട് കുറവുകളുണ്ട് അതിൽ എല്ലാം നന്മകൾ കണ്ടെത്തി കൂടെ നിൽക്കുന്ന ആളാണ്. ജീവിതത്തിലെ മോശം അവസ്ഥകളിൽ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാസാകണമെന്ന് കരുതി കൂടെ നിന്ന ഒരുപാട് പേർ എനിക്കുണ്ടായിരുന്നു. പക്ഷേ, അശ്വിൻ അങ്ങനെയായിരുന്നില്ല. എന്റെ സൗഹൃദം മാത്രം കണ്ടാണ് അവൻ വന്നത്’. ദിയ അഭിമുഖത്തിൽ പറഞ്ഞു.
The post എന്നെ പ്രേമിച്ച് ഫെയ്മസാകണമെന്ന് അവൻ ചിന്തിച്ചിട്ടില്ല, അശ്വിനോട് നേരത്തെ പ്രണയമുണ്ടായിരുന്നു- ദിയ കൃഷ്ണ appeared first on Viral Max Media.
from Mallu Articles https://ift.tt/eZ6pJVM
via IFTTT