സുരേഷ് ഗോപിയുടെ തോളത്ത് ചേർന്ന് കിടന്ന് കുസൃതി കാട്ടി കുരുന്ന്, വീഡയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഒരു കുഞ്ഞും സുരേഷ് ഗോപിയും തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനടുന്നു. ഗുരുവായൂരില്‍ നിന്നുമുള്ളതാണ് വീഡിയോ. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍.

ഇവിടെ വച്ചാണ് ഒരു കുഞ്ഞിനെ സുരേഷ് ഗോപി എടുക്കുന്നത്. താരം എടുത്തതും മാറോട് ചേര്‍ന്ന് കുഞ്ഞ് കുഞ്ഞ് കുസൃതി കാട്ടിയിരിക്കുന്ന കൊച്ചുമിടുക്കിയെ വീഡിയോയില്‍ കാണാം. ശേഷം കുഞ്ഞിനെ വച്ചു തന്നെയാണ് നടന്‍ വിളക്ക് കൊളുത്തിയതും. ബന്ധുക്കള്‍ തിരികെ എടുക്കാന്‍ പോയപ്പോള്‍ അവര്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാതെ സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്

അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു 34ാം വിവാഹ വാര്‍ഷികം താരം ആഘോഷിച്ചത്. “എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍. സുരേഷ് ഗോപി കുറിച്ചു.

The post സുരേഷ് ഗോപിയുടെ തോളത്ത് ചേർന്ന് കിടന്ന് കുസൃതി കാട്ടി കുരുന്ന്, വീഡയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/ibxwv3t
via IFTTT
Previous Post Next Post