സാരിയിൽ സുന്ദരിയായി പ്രിയാമണി, കിടിലൻ ചിത്രങ്ങൾ കാണാം

മലയാള സിനിമയുടെ പ്രിയ നടിയാണ് പ്രിയ മണി. മോഡലിംഗ് രംഗത്തു നിന്നും നന്നേ ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്‌തും, സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചും പ്രിയ മണി സജീവമായി. മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു.

ഇപ്പോൾ താരത്തിൻറെ പുതിയ സാരി ലുക്കാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ത്രെഡ് വര്‍ക്ക് കൊണ്ടും മുത്തുകള്‍ കൊണ്ടും മനോഹരമായി ഡിസൈന്‍ ചെയ്ത സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

ബാംഗ്ലൂരിൽ ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് തുടരുന്നതിന് മുമ്പായി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് 2007 ൽ തമിഴ് റൊമാന്റിക് നാടകീയ ചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനോടൊപ്പം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.

2008 ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നിരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. സത്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ പ്രിയാമണി അഭിനയിച്ചു. ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജാണ് ഭർത്താവ്.

The post സാരിയിൽ സുന്ദരിയായി പ്രിയാമണി, കിടിലൻ ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/eRJQI4O
via IFTTT
Previous Post Next Post