നടൻ വെങ്കിടേഷ് ദഗ്ഗുബട്ടിയുടെ മകൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം

തെലുങ്ക് സൂപ്പർസ്റ്റാർ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകൾ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരൻ. ഹൈദരാബാദിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കലാ സാംസ്‌കാരിക രംഗത്തെ നിരവധി താരങ്ങൾ പങ്കെടുത്തു.

വിവാഹത്തിന് പിങ്ക് സാരിയും വിവാഹവിരുന്നില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയുമാണ് ഹവ്യവാഹിനി ധരിച്ചത്. ഐവറി നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു നിഷാന്തിന്റെ ഔട്ട്ഫിറ്റ്. നീരജയാണ് വെങ്കിടേഷിന്റെ ഭാര്യ. അര്‍ജുന്‍, അശ്രിത, ഭാവന എന്നിവരാണ് മറ്റു മക്കള്‍.

തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി, കാർത്തി, മഹേഷ് ബാബു, റാണാ ദഗ്ഗുബതി തുടങ്ങി വൻ താരനിര തന്നെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കുടുംബസമേതമാണ് മഹേഷ് ബാബു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

സിനിമാ മേഖലയിലെ മറ്റ് നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. താരപുത്രിയുടെ വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന അഘോഷങ്ങളും ശ്രദ്ധേയമായിരുന്നു. സംഗീത്, മെഹന്ദി, ഹൽദി തുടങ്ങിയ ചടങ്ങുകളും നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വിവാഹ സൽക്കാരം നാളെ ഹൈദരാബാദിൽ നടക്കും.

The post നടൻ വെങ്കിടേഷ് ദഗ്ഗുബട്ടിയുടെ മകൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/hrEyDSg
via IFTTT
Previous Post Next Post