പ്രസവം എടുത്തപ്പോൾ നേർവിന് ഉണ്ടായ ആഘാതത്തിൽ നിന്നുമാണ് അത് സംഭവിച്ചത്, എട്ട് വയസ് വരെ കിടന്ന കിടപ്പിൽ ആയിരുന്നു, ഒരുപാട് ചികിത്സയും മറ്റും ചെയ്തിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിൽ വന്നത്, അനിയത്തിയെക്കുറിച്ച് അനു ജോസഫ്

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്

എന്നാണ് ചേച്ചിയുടെ കല്യാണമെന്നും, സഹോദരിക്ക് എന്ത് പറ്റി എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മുൻപൊരിക്കൽ അനു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത്. കൂടുതല്‍ പേരും ചോദിച്ചത് സിസ്റ്ററിനെക്കുറിച്ചാണ് ശരിയാണ് അവൾക്ക് സുഖമില്ല എന്നാണ് അനു പറയുന്നത്.

ഇപ്പോൾ തിരുവന്തപുരത്താണ് ഞാൻ താമസം. കാസർഗോഡാണ് വീട്. അവിടെയാണ് അച്ഛനും അമ്മയും സിസ്റ്ററും. ഇവിടെ കൂട്ടായിട്ട് പൂച്ചകുഞ്ഞുങ്ങൾ ആണ്. ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ട് സിസ്റ്ററിനെ കുറിച്ച്. സൗമ്യ എന്നാണ് പേര്. ജന്മനാ അങ്ങനെ ആണ് സുഖമില്ല. നടക്കുകയും ഇല്ല സംസാരിക്കുകയും ഇല്ല. പ്രസവം എടുത്തപ്പോൾ നേർവിന് ഉണ്ടായ ആഘാതത്തിൽ നിന്നുമാണ് അത് സംഭവിച്ചത്. എട്ടുവയസ്സ് വരെ കിടന്ന കിടപ്പിൽ ആയിരുന്നു. ഒരുപാട് ചികിത്സയും മറ്റും ചെയ്തിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിൽ വന്നത്. ഞാനും അവളും തമ്മിൽ ഒന്നര രണ്ടുവയസ്സിന്റെ വ്യത്യസം ആണ്.

എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം. പക്ഷെ റിയാക്ട് ചെയ്യില്ല. എന്നെങ്കിലും ശരി ആകും എന്ന വിശ്വാസത്തിൽ ആണ്. ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്മൾ ചെയ്തു. അവൾക്ക് സ്വയം തോന്നിയാൽ അവൾ എണീക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ഒരു സർജറി ഇനി നടക്കുന്നതും അതിനു ശേഷം മാത്രമാണ്.അവൾക്ക് വേണ്ടിയാണു നമ്മുടെ ജീവിതം ഇങ്ങനെ സെറ്റ് ചെയ്തിരിക്കുന്നത്.

ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് കളിക്കാൻ വരാത്തതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോൾ വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. ഇന്ന് അവൾ എന്റെ മുത്താണ്. ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്നു. മൂന്ന് തവണ കലാതിലകമായിരുന്നു. ശേഷമാണ് കലാഭവനിൽ ചേർന്നതും അഭിനയിക്കാൻ തുടങ്ങിയതും. ഞാൻ ലൈംലൈറ്റിൽ എത്തിയശേഷമാണ് വീട്ടിൽ കുറച്ച് സൗകര്യങ്ങൾ വർധിപ്പിച്ചത്. സൗകര്യം കുറവാണെങ്കിലും ഇവിടെ കിടക്കുന്ന സന്തോഷം മറ്റൊരിടത്ത് നിന്നും ലഭിക്കാറില്ല അനു ജോസഫ് പറയുന്നു.

The post പ്രസവം എടുത്തപ്പോൾ നേർവിന് ഉണ്ടായ ആഘാതത്തിൽ നിന്നുമാണ് അത് സംഭവിച്ചത്, എട്ട് വയസ് വരെ കിടന്ന കിടപ്പിൽ ആയിരുന്നു, ഒരുപാട് ചികിത്സയും മറ്റും ചെയ്തിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിൽ വന്നത്, അനിയത്തിയെക്കുറിച്ച് അനു ജോസഫ് appeared first on Viral Max Media.



from Mallu Articles https://ift.tt/vBH7hLm
via IFTTT
Previous Post Next Post