എൽപി ക്ലാസിലെ ഫോട്ടോ പങ്കിട്ട് എന്നെ കണ്ട് പടിക്കാമെയെന്ന് ഹണി റോസ്, കൂട്ടത്തില്‍ ഒളിച്ച് നില്‍ക്കുന്ന ആളല്ലേയെന്ന് സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ഹണി റോസ്. വിനയന്‍റെ ബോയ് ഫ്രണ്ട് എന്ന സിനിമയില്‍ ജൂലിയായെത്തി പിന്നീട് തെന്നിന്ത്യയിലെ മിന്നും താരമായി മാറിയ ഹണി റോസിനെ കുറിച്ചാണ് ഈ പറയുന്നത്. സിനിമ അഭിനയത്തിനൊപ്പം മോഡലിങ്ങ് രംഗത്തും സജീവമായ താരത്തെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലെ നടിയുടെ വസ്ത്രധാരണത്തെ ചൊല്ലി വലിയ ചര്‍ച്ചകളും അധിക്ഷേപങ്ങളും ആണ് ഹണി റോസിനെതിരെ ഉണ്ടായിട്ടുള്ളത്. കടുത്ത സൈബര്‍ ആക്രമണം നേരിടുമ്പോള്‍ തന്‍റെ കരിയറും പ്രൊഫഷനിലും ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ് താരം.

ഹണി റോസ് പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. മോഡേണ്‍ ഔട്ട് ഫിറ്റിലും നാടന്‍ ലുക്കിലും ഒരുപോലെ തിളങ്ങുന്ന താരത്തിന്‍റെ ഫാഷന്‍ സെന്‍സിനും ആരാധകരുണ്ട്.

ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ഹണിയുടെ ചിത്രങ്ങളാണ് വൈറലായതെങ്കില്‍ ഇതിലൊന്നും പെടാത്ത താരത്തിന്‍റെ മറ്റൊരു ഫോട്ടോയാണ് വൈറലായിരിക്കുന്നത്. എല്‍പി സ്കൂള്‍ പഠനകാലത്തെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. ‘എന്നും നിലനിൽക്കുന്ന നിമിഷങ്ങൾ’ എന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷനായി താരം കുറിച്ചത്.

ഫോട്ടോയിലെ തന്നെ കണ്ടുപിടിക്കാമോ എന്നും ഹണി ആരാധകരോട് ചോദിച്ചു. പിന്നാലെ കൂട്ടത്തില്‍ ഒളിച്ച് നില്‍ക്കുന്ന താരത്തെ കണ്ടുപിടിച്ച ആരാധകര്‍ കമന്‍റുകളുമായെത്തി. ഏത് പ്രായത്തിലായാലും പ്രിയതാരത്തെ കണ്ടുപിടിക്കുമെന്നാണ് ആരാധകരുടെ പക്ഷം. തലയിൽ മുടിയില്ല…‘ഞങ്ങടെ മുന്നിലിരിപ്പുണ്ട്’ എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളും ഈ കൂട്ടത്തിലുണ്ട്.

The post എൽപി ക്ലാസിലെ ഫോട്ടോ പങ്കിട്ട് എന്നെ കണ്ട് പടിക്കാമെയെന്ന് ഹണി റോസ്, കൂട്ടത്തില്‍ ഒളിച്ച് നില്‍ക്കുന്ന ആളല്ലേയെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/zve4c31
via IFTTT
Previous Post Next Post