മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും പിന്മാറുന്നു, കാരവാൻ തന്നില്ല, സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്, എത്ര വലിയ മമ്മൂട്ടിയാണെങ്കിലും മര്യാദ കാണിക്കണം- ‌സന്തോഷ് വര്‍ക്കി

മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് സന്തോഷ് വർക്കി. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

‘ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് ഇതുവരെ രണ്ട് ദിവസം അഭിനയിച്ചതിന്റെ റമ്യൂണറേഷന്‍ കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കാരവാനില്‍ ഇരുന്നാണ് ഡ്രെസ് മാറിയത്. ഇത്തവണ ഡ്രെസ് മാറാന്‍ ഒരു സ്ഥലം പോലും കിട്ടിയില്ല.

എല്ലാവരുടെയും മുമ്പില്‍ ഡ്രെസ് ഊരി കാണിക്കണോ. ഭക്ഷണം പോലും കിട്ടിയില്ല. എത്ര വലിയ മമ്മൂട്ടിയാണെങ്കിലും ആരുടെ പടമായാലും ബേസിക്കായിട്ടുള്ള ചില മര്യാദകള്‍ കാണിക്കണം. ആദ്യത്തെ ദിവസം കുഴപ്പമുണ്ടായില്ല. പിന്നീടാണ് ഈ അനുഭവം ഉണ്ടായത്. ഞാന്‍ സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്.’ ഞാന്‍ ഇനി ഷോര്‍ട്ട് ഫിലിമിലും അഭിനയിക്കില്ല ഒന്നിലും അഭിനയിക്കില്ല.

പല ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതിനും എനിക്ക് ഒറ്റ കാശ് കിട്ടിയിട്ടില്ല. എല്ലാവര്‍ക്കും ഞാന്‍ ഫ്രീയായി ചെയ്ത് കൊടുക്കണം. അവസാനം കോമാളി ഇമേജും കിട്ടും. ഗൗതം മേനോനൊക്കെ എന്തൊരു ജാഡയാണ്. ഒന്ന് ചിരിക്കാന്‍ പോലും വയ്യ പുള്ളിയ്ക്ക്. ഇവരൊക്കെ നാസിസ്റ്റുകളായ ആള്‍ക്കാരാണ്. ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും ആളുകളെന്നാണ്.

പുറംലോകവുമായി ബന്ധമില്ലാത്തതുകൊണ്ടാണ്. എനിക്ക് ആ ഗതികേട് വന്നിട്ടില്ല. ഇതൊക്കെയാണ് ബിഗ് ബജറ്റ് സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല. അവര്‍ എന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണ്. വെറുതെയല്ല ഷെയ്ന്‍ നിഗമൊക്കെ ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. സിനിമയില്‍ മൊത്തം ഇത്തരം ആളുകളാണെന്നാണ്’സന്തോഷ് വര്‍ക്കി പറഞ്ഞത്.

The post മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും പിന്മാറുന്നു, കാരവാൻ തന്നില്ല, സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്, എത്ര വലിയ മമ്മൂട്ടിയാണെങ്കിലും മര്യാദ കാണിക്കണം- ‌സന്തോഷ് വര്‍ക്കി appeared first on Viral Max Media.



from Mallu Articles https://ift.tt/nAMKYrO
via IFTTT
Previous Post Next Post