മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.
അഭിനയത്തിരക്കുകളെല്ലാം മാറ്റി വച്ച് വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം, നിലത്തിരുന്നാണ് അനുശ്രീ കാണുന്നത്. തിരക്കേറിയ ഉത്സവപ്പറമ്പില്‍ മറ്റ് കാണികളെല്ലാം കസേരയില്‍ ഇരുന്ന് നാടകം കാണുമ്പോഴും വളരെ ലളിതമായ വസ്ത്രം ധരിച്ച് താരം ഒരു ചെറുപുഞ്ചിരിയോടെ നാടകം ആസ്വദിക്കുന്ന കാഴ്ച ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടിയുടെ ഈ സിംപ്ലിസിറ്റിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
നാട്ടിലെ ആഘോഷങ്ങളിലെല്ലാം അനുശ്രീ സജീവ സാന്നിധ്യമാണ്. ഉത്സവത്തിൽ നിന്നും കൃഷ്ജയന്തി ആഘോഷത്തിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.
The post നിലത്തിരുന്ന് ഉത്സവം ആസ്വദിച്ച് അനുശ്രി, ഇതാണ് ലാളിത്യമുള്ള നടിയെന്ന് സോഷ്യൽ ലോകം appeared first on Viral Max Media.
from Mallu Articles https://ift.tt/KmpJH46
via IFTTT