തപസ്യ കലാ സാഹിത്യ വേദി മുൻ സംസ്ഥാന അധ്യക്ഷനും പ്രശസ്ത എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ്റെ പേരിൽ തപസ്യ ഏർപ്പെടുത്തിയ മാടമ്പ് സ്മൃതി പുരസ്കാരം ഈ വർഷം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സമ്മാനിക്കും. വരുന്ന മെയ് മാസത്തിൽ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ പുരസ്കാരം സമ്മാനിക്കും.
മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നല്കിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഇത് മൂന്നാമത്തെ മാടമ്പ് സ്മൃതി പുരസ്കാരമാണ്. മെയ് മാസത്തിൽ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ പുരസ്കാരം സമ്മാനിക്കും.
സംവിധായകൻ വിജയ് കൃഷ്ണൻ, നടൻ അശോകൻ, തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി ഹരിദാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. തപസ്യ കലാസാഹിത്യ വേദി മുൻ സംസ്ഥാന അദ്ധ്യക്ഷനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേരിൽ തപസ്യ നൽകുന്ന പുരസ്കാരമാണ് തപസ്യ മാടമ്പ് സ്മൃതി പുരസ്കാരം.
The post തപസ്യ മാടമ്പ് സ്മൃതി പുരസ്‌കാരം ശ്രീനിവാസന്, 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം appeared first on Viral Max Media.
from Mallu Articles https://ift.tt/NYQyHD8
via IFTTT