പാട്ടുമുറിയിൽ പാട്ടിന്റെ കൂട്ടുകാരിക്കൊപ്പം,ഗായിക അദ്വൈതക്കൊപ്പം സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രവുമായി ഗോപി

ഗായിക അദ്വൈതാ പത്മകുമാറിനൊപ്പം റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രവുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇക്കുറിയും കമന്റ് സെക്ഷൻ പൂട്ടിക്കിടപ്പാണ്. കഴിഞ്ഞ കുറെ നാളുകളായി കമന്റ് ബോക്സ് അടച്ച ശേഷം മാത്രമേ ഗോപി സുന്ദർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുള്ളു

അടുത്തിടെയായി ഗോപി സുന്ദർ അദ്വൈത പത്മകുറിനൊപ്പമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഗോപിയുടെ സംഗീത ആൽബത്തിലൂടെ നാല് വർഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട ഗായികയാണ് അദ്വൈത

അദ്വൈതക്കൊപ്പം വൃന്ദാവനം സന്ദർശിച്ചതിന്റെയും വിഷു ആഘോഷിച്ചതിന്റെയും ചിത്രങ്ങൾ വന്നിരുന്നു. ഈ ചിത്രങ്ങൾ എല്ലാം കമന്റ്റ് ചെയ്യാനുള്ള അവസരം ഇല്ലാത്ത പോസ്റ്റുകളായിരുന്നു. നിരന്തരം സൈബർ സ്‌പെയ്‌സ് ആക്രമണം നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദർ

‘വർക്കിങ് സെഷൻസ്’ എന്നാണ് ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റിലെ ക്യാപ്‌ഷൻ. കാഷ്വൽ ലുക്കിൽ റെക്കോർഡിങ് സ്റ്റുഡിയോയിൽ ഇരിക്കുന്ന ഗോപി സുന്ദറും അദ്വൈതയുമാണ് ചിത്രത്തിൽ
തുടരെത്തുടരെയുള്ള പ്രണയങ്ങളും അതിന്റെ തകർച്ചയുമാണ് ഗോപി സുന്ദറിനെ ഗോസിപ് വാർത്തകളുടെ കൂട്ടുകാരനാക്കി മാറ്റിയത്. ദീർഘകാലം ഗോപി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു

അഭയയുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി അടുത്തു. എന്നാൽ ഈ ബന്ധം ഒരു വർഷത്തിലധികം നീണ്ടില്ല. ഇവർ ഇരുവഴി പിരിഞ്ഞു

The post പാട്ടുമുറിയിൽ പാട്ടിന്റെ കൂട്ടുകാരിക്കൊപ്പം,ഗായിക അദ്വൈതക്കൊപ്പം സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രവുമായി ഗോപി appeared first on Viral Max Media.



from Mallu Articles https://ift.tt/tb6Avcy
via IFTTT
Previous Post Next Post