നവ്യ നായർക്ക് പിന്നാലെ പൂർണിമയും, 40 വർഷം പഴക്കമുള്ള സാരികൾ വിൽപ്പനയ്ക്ക്, ചാരിറ്റിക്ക് വേണ്ടിയാണോയെന്ന് സോഷ്യൽഡ മീഡിയ

നടി നവ്യ നായർ തന്റെ സാരികൾ വിൽപ്പനയ്ക്ക് വച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നവ്യയ്ക്ക് പിന്നാലെ നടി പൂർണിമയും താൻ ഉപയോഗിച്ച സാരികൾ വിൽപ്പനയ്ക്ക് വച്ച് രംഗത്തെത്തിയിരിക്കുകയാണ്.

നവ്യ വിൽപ്പനയ്ക്ക് വച്ചത് ഒറ്റത്തവണയോ മറ്റും ഉടുത്ത വിലയേറിയ സാരികൾ ആയിരുന്നു. എന്നാൽ 40 വർഷം പഴക്കമുള്ള സാരികൾ വരെയാണ് പൂർണിമ വിൽപ്പനയ്ക്ക് വച്ചത്. പൂർണിമയുടെ വസ്ത്രബ്രാൻഡായ ‘പ്രണാ’യിലാണ് സാരികളുടെ വില്പന. ഓരോ സാരിക്കും സ്ത്രീകളുടെ പേരുമുണ്ട്.

സാരികളുടെ വില പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ്. ചെത്തി മന്ദാരം, മോഹ മല്ലിക തുടങ്ങിയ പേരുകളിൽ മുൻവർഷങ്ങളിൽ പൂർണിമ ഡിസൈൻ ചെയ്ത സാരികൾ വന്നിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികയുടെ മുഴുവൻ പേരാണ് മോഹ മല്ലിക. പുതിയ ബിസിനസുമായി നടി വന്നതോടെ അതും ആരാധകർ സ്വീകരിച്ചിരിക്കുകയാണ്. മാത്രമല്ല ഓരോ വിശേഷങ്ങൾക്കും വേറിട്ട വസ്ത്രങ്ങളും തീമും നടി കൊണ്ട് വരാറുള്ളതും ശ്രദ്ധേയമാണ്. അത്തരത്തിൽ ഓണത്തിനും വിഷുവിനുമൊക്കെ പല പേരുകളിലും നടി ഇറക്കിയ ഡിസൈനർ സാരികൾക്ക് വലിയ സ്വീകാര്യത കിട്ടിയിരുന്നു.

ബിസിനസിന് പുറമേ ഇപ്പോൾ പൂർണിമ സിനിമയിലും സജീവമാണ്. വിവാഹം കഴിഞ്ഞതോടെയാണ് നടി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ നായികയായി അഭിനയിക്കുകയാണ് നടി. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ, ഒരു മുറി’ എന്ന സിനിമയാണ് ഉടനെ വരാനിരിക്കുന്ന പൂർണിമയുടെ ചിത്രം.

The post നവ്യ നായർക്ക് പിന്നാലെ പൂർണിമയും, 40 വർഷം പഴക്കമുള്ള സാരികൾ വിൽപ്പനയ്ക്ക്, ചാരിറ്റിക്ക് വേണ്ടിയാണോയെന്ന് സോഷ്യൽഡ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/OAaDWC3
via IFTTT
Previous Post Next Post