ഏവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസ, പോസ്റ്റുമായി പക്രു, സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയെടുക്കാന്‍ പക്രുവിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും തന്റെ വിശേഷങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെയാണ് തനിക്ക് രണ്ടാമതായി ഒരു പെണ്‍ കുഞ്ഞ് കൂടി ജനിച്ച വിവരം നടന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ദ്വിജാ കീര്‍ത്തി എന്നാണ് ഇളയകുഞ്ഞിന്റെ പേര്. നൂലുകെട്ട് വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടന്‍ പങ്കുവെച്ചിരിക്കുന്ന മറ്റൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ആരാധകർക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പക്രു. “ഏവർക്കും കുടുംബ സമേതം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു..”, കുടുംബത്തിന് ഒപ്പമുള്ള ചിത്രത്തോടൊപ്പം പക്രു കുറിച്ചു. പക്രു കറുപ്പിലും വെള്ളയും ധരിച്ചുള്ള ഡ്രെസ്സിൽ തിളങ്ങിയപ്പോൾ മക്കളും ഭാര്യയും കറുപ്പ് നിറത്തിലെ വസ്ത്രമാണ് ധരിച്ചത്. ആരാധകർ തിരിച്ചും പക്രുവിന് പെരുനാൾ ആശംസിച്ചു.

അമ്പിളി അമ്മാവൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഗിന്നസ് പക്രു. അതിന് ശേഷം കുറച്ച് വർഷങ്ങൾ പക്രു സിനിമയിൽ ഉണ്ടായിരുന്നില്ല. പഠനകാലമായി ബന്ധപ്പെട്ട് പക്രു മുന്നോട്ട് പോയി. ഇതിനിടയിൽ മിമിക്രികലക്കാരനായി പല സ്റ്റേജുകളിലും കലോത്സവങ്ങളിലും തിളങ്ങി. 2000-ൽ ജോക്കർ എന്ന സിനിമയിലൂടെ പക്രു സിനിമയിലേക്ക് തിരിച്ചെത്തി.

The post ഏവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസ, പോസ്റ്റുമായി പക്രു, സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/8NzxXaS
via IFTTT
Previous Post Next Post