നായകനും സംവിധായകനുമായെല്ലാം ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്. വിനീതും ഭാര്യ ദിവ്യയും മക്കളുമെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടായുള്ള ജീവിതയാത്രയില്‍ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.
പാട്ടുപാടി മലയാള സിനിമയിലേക്കെത്തി നായകനും സംവിധായകനുമായെല്ലാം ആരാധകഹൃദയം കീഴടക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്. വിനീതും ഭാര്യ ദിവ്യയും മക്കളുമെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടായുള്ള ജീവിതയാത്രയില്‍ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. ഇരുവരും കോളേജ് കാലം മുതലുള്ള പ്രണയത്തിലൂടെയാണ് വിനീതും ദിവ്യയും ജീവിതത്തില്‍ ഒന്നിച്ചത്. വിഹാന് ദിവ്യ വിനീത്, ഷനായ ദിവ്യ വിനീത് എന്നിവരാണ് രണ്ട് മക്കള്‍.
വിനീത് തങ്ങളുടെ പ്രണയത്തിന്റെ 20ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുഇറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ദിവ്യ അമ്മ അറിയാതെ വിനീതിന്റെ ആദ്യ ചിത്രം കാണാന്‍ എത്തിയതിനെക്കുറിച്ചാണ് വിനീത് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.
എന്റെ ആദ്യത്തെ സിനിമ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. തിരുവാണ്‍മയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോവുകയാണെന്ന് അമ്മയോട് പറഞ്ഞ് അന്ന് അവള് വീട്ടില്‍ നിന്നിറങ്ങി. ഒരു ഓട്ടോ പിടിച്ച് എയര്‍പോര്‍ട്ടിലെത്തി. കൊച്ചിയിലേക്ക് പറന്നെത്തി. എന്റെ സുഹൃത്ത് നോബിള്‍ അവളെ പിക്ക് ചെയ്ത് പത്മ തീയേറ്ററിന്റെ മുന്നില്‍ ഡ്രോപ് ചെയ്തു.
ബാല്‍ക്കണി ബോക്സിലിരുന്ന് അന്ന് ഞങ്ങള്‍ ഒരുമിച്ച് ആ സിനിമ കണ്ടു എന്ന് വിനീത് കുറിക്കുന്നു. സിനിമ കഴിഞ്ഞ ഉടനെ അവളെ തിരിച്ച് അതേപോലെ ഫ്ളൈറ്റ് കയറ്റി വിട്ടു വൈകുന്നേരത്തോടെ വീട്ടില്‍ എത്തി. ഇന്നും അവളുടെ അമ്മയ്ക്ക് ഈ സത്യം അറിയില്ല. ജീവിതത്തിന്റെ പല സുപ്രധാന ഘട്ടങ്ങളിലും നമ്മള് ഒരുമിച്ചായിരുന്നു.
ഒരു കൈയില്‍ ആസ്തലിന്‍ ഇന്ഹേലറും മറ്റേ കയ്യില്‍ ഒരു മുഷിഞ്ഞ കോളേജ് ബാഗുമായി 2004ല്‍ എന്റെ കൂടെ പോന്നവളാണവള്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് ഞാന്‍ പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ തൊട്ടടുത്ത് കിടക്കുന്നുണ്ടവള്‍. നമ്മള് അതിജീവിച്ചിരിക്കുന്നു ദിവ്യ. നിന്റെ കൂടെ ജീവിച്ച നാളുകള്‍ സുന്ദരമാണ്. ഹാപ്പി ആനിവേഴ്സറി എന്നാണ് വിനീത് പ്രിയതമയ്ക്കൊപ്പമുള്ള ചിത്രവും പങ്കിട്ട് കുറിച്ചത്. ദിവ്യയും പാട്ടുകാരിയാണ്. ഹൃദയം എന്ന സിനിമയിലെ ഒണക്ക മുന്തിരി.. എന്ന ഗാനം ആലപിച്ചത് ദിവ്യയാണ്. ഗാനം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നു.
The post ഒരു കൈയിൽ ആസ്തലിൻ ഇൻഹേലറും മറുകൈയ്യിൽ മുഷിഞ്ഞ കോളേജ് ബാഗുമായി വന്നവൾ, ആനിവേഴ്സറി ദിനത്തിൽ ഹൃദമായ കുറിപ്പുമായി വിനീത് ശ്രീനിവാസൻ appeared first on Viral Max Media.
from Mallu Articles https://ift.tt/vVY3WG1
via IFTTT