ജിസ്മി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിസ്മി. വില്ലത്തി വേഷങ്ങളിലൂടെ ആണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുളളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്.
ഇപ്പോഴിതാ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ തന്റെ പ്രസവത്തെ കുറിച്ച് പറയുകയാണ് നടി. നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. ‘ ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ്‍ കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര.
10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി… മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ്‍ കുഞ്ഞ് പിറന്നു എന്ന്… അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി’ നടി കുറിച്ചു.
The post നോര്‍മല്‍ ഡെലിവറി ആയിരുന്നു, മൂന്ന് മണിക്കൂര്‍ നീണ്ടു, പ്രസവ കഥ പങ്കിട്ട് ജിസ്മി appeared first on Viral Max Media.
from Mallu Articles https://ift.tt/j0rDIMZ
via IFTTT