മലയാളി പ്രേക്ഷകരുടെ മനസിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മഞ്ജുപിള്ള. മഞ്ജു അടുത്തിടെ അഭിനയിച്ച ‘ഹോം’ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച പ്രശംസയായിരുന്നു താരത്തെ തേടിയെത്തിയത്. അഭിനയം കൂടാതെ ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായും മഞ്ജു സജീവമാണ്.
തന്റെ വിശേഷങ്ങൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ഇപ്പോഴിതാ സിനിമ മേഖലയിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് മഞ്ജു മനസുതുറന്നത്.
തുടക്കകാലത്ത് താൻ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാണ് മഞ്ജു അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് വൃത്തിയില്ലാത്ത ശുചിമുറിയാണ് തനിക്ക് ഉപയോഗിക്കാൻ നൽകിയതെന്ന് മഞ്ജു പറഞ്ഞു. ‘പഴയ വീട്ടിലാണ് അന്ന് ഷൂട്ട് നടന്നത്. വീടിന്റെ പുറത്തായിരുന്നു ടോയ്‌ലെറ്റ്. പൊട്ടിപ്പൊളിഞ്ഞ ആ ടോയ്‌ലെറ്റിൽ പാമ്പുണ്ടോ എന്നും പോലും അറിയില്ല. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ യാതൊരുവിധ പരിഹാരവും അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പിറ്റേ ദിവസം മുതൽ താൻ ഷൂട്ടിന് പോയില്ല’- മഞ്ജു പറഞ്ഞു.
‘വസ്ത്രം മാറുന്നതിന് പോലും കൃത്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല. കൂടെയുള്ളവർ ഒരു ലുങ്കി വലിച്ചു പിടിച്ചതിന് ശേഷമാണ് വസ്ത്രം മാറിയത്. സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. കോസ്റ്റ്യൂം മാറ്റുന്ന സമയത്ത് അവിടെ ഒളിഞ്ഞുനോക്കാൻ കുറച്ചുപേരുണ്ടാകും. ഒരിക്കൽ നടി നീന കുറുപ്പ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. വസ്ത്രം മാറി മുകളിലോട്ട് നോക്കുമ്ബോൾ അവിടെ രണ്ട് കണ്ണുണ്ടാകും. അത് സിനിമയിലുള്ളതോ സീരിയലിലുള്ളതോ ആൾക്കാരായിരിക്കില്ല. അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇന്നാണല്ലോ ക്യാരവനുകളും മറ്റ് സൗകര്യങ്ങളും ഉണ്ടായത്’- മഞ്ജു പിള്ള പറഞ്ഞു.
The post കൂടെയുള്ളവർ ഒരു ലുങ്കി വലിച്ചു പിടിക്കും, വസ്ത്രം മാറുന്നതിന് പോലും കൃത്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല, മുകളിലോട്ട് നോക്കിയാൽ അവിടെ രണ്ട് കണ്ണുകളുണ്ടാകും, പേടിച്ചാണ് അന്ന് കോസ്റ്റ്യൂം മാറിയത്- മഞ്ജു പിള്ളൈ appeared first on Viral Max Media.
from Mallu Articles https://ift.tt/3uKWbFH
via IFTTT