മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പ് പങ്കുവെച്ച് നടി സീമ ജി നായര്‍. അപ്പു എന്ന് വിളിക്കുന്ന മകന്‍ ആരോമലിന്റെ ജന്മദിനമാണിന്ന്. 1997 ഏപ്രില്‍ 8 ന് ജനിച്ച മകന് ഇന്ന് ഇരുത്തിയാറ് വര്‍ഷം പൂര്‍ത്തിയായെന്ന് പറഞ്ഞാണ് സീമ എത്തിയിരിക്കുന്നത്. മാത്രല്ല താന്‍ പ്രസവിക്കുന്നതിന് മുന്‍പേ ആരോ വീട്ടില്‍ വിളിച്ച് ഇരട്ടക്കുട്ടികള്‍ ജനിച്ചുവെന്ന കഥ ഉണ്ടാക്കിയതിനെ പറ്റിയുമൊക്കെ നടി സൂചിപ്പിച്ചിരിക്കുകയാണ്.
‘ശുഭദിനം, സന്തോഷദിനം, എന്റെ അപ്പു പിറന്നുവീണിട്ട് ഇന്നേക്ക് 26 വര്‍ഷം ആയിരിക്കുന്നു. ഏപ്രില്‍ 8. നാള് പറഞ്ഞാല്‍ മീനമാസത്തിലെ അശ്വതി നക്ഷത്രം (അത് നാളെയാണ്). തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ജോസിറ്റയാണ്, അവനെ എന്റെ കൈകളിലേക്ക് തന്നത്. പെണ്‍കുഞ്ഞിനെ മനസ്സില്‍ സ്വപ്നം കണ്ടാണ് ഞാന്‍ നടന്നിരുന്നത്. അത് ഒരെണ്ണം അല്ല, രണ്ടെണ്ണം, ഇരട്ട പെണ്‍കുട്ടികളും ആവണം.
ചില്ലറ ആഗ്രഹം ആയിരുന്നില്ല. വയറു കൂടുതല്‍ ഉള്ളതുകൊണ്ട് എന്റെ ആഗ്രഹം പോലെ നടക്കുമെന്ന് എല്ലാരും പറഞ്ഞു. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയ വഴി തന്നെ ആരോ കുസൃതി ഒപ്പിച്ചു, അച്ഛനെയും, അമ്മയെയും വിളിച്ച് സീമ പ്രസവിച്ചു, ഇരട്ടക്കുട്ടികള്‍ എന്ന് പറഞ്ഞു. അവര്‍ ഓടി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ വരാന്തയിലൂടെ വയറും വെച്ചു ഞാന്‍ നടക്കുവാണ്. എഴുതണേല്‍ ഒരുപാടുണ്ട്.
ചുരുക്കം പറഞ്ഞാല്‍ ഡോക്ടര്‍ കുഞ്ഞിനെ തന്നപ്പോള്‍ ആണ്‍കുട്ടിയാണ് കേട്ടോ എന്ന് പറഞ്ഞു. അയ്യോ ആണാണോ ഞാന്‍ പെണ്ണാണെന്നു വിചാരിച്ചേ എന്നു പറഞ്ഞപ്പോള്‍ ഡോക്ടറിന്റെ കയ്യില്‍ നിന്ന് ചീത്തയും മേടിച്ചു കൂട്ടി. ആര്‍ച്ച എന്ന പേരും റെഡിയാക്കി വെച്ചിരുന്ന ഞാന്‍, ആര്‍ച്ചയെ ആരോമല്‍ ആക്കി മാറ്റി. ഇന്നെന്റെ നെഞ്ചോടു ചേര്‍ക്കാന്‍ അവന്‍ ഒപ്പമുണ്ട്.
എന്റെ എല്ലാ പ്രതിസന്ധികളിലും എന്നെ ചേര്‍ത്ത് പിടിക്കാന്‍ അവനും ഉണ്ട്. എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു. ഒരുപാട് പേര്‍ക്ക് താങ്ങും തണലുമാവാന്‍ അവനു കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. എന്റെ പൊന്നു മോന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..’ എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
The post ഇന്നെന്റെ നെഞ്ചോടു ചേർക്കാൻ അവൻ ഒപ്പമുണ്ട്, പൊന്നു മോന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ, മകന്റെ ജന്മദിനത്തിൽ സീമ ജി നായർ appeared first on Viral Max Media.
from Mallu Articles https://ift.tt/9HUaO81
via IFTTT