മലയാളത്തിലെ നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയത്, നടൻ ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മലയാളത്തിലെ നിരവധി സിനിമ, സീരിയൽ താരങ്ങൾ എത്തിയിരുന്നു. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച നടി കാർത്തികയും ചടങ്ങിൽ പങ്കെടുത്തു. വിവാഹ വേദിയിൽ എത്തിയ കാർത്തികയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളിൽ വച്ചായിരുന്നു ബൈജുവിന്റെ മകൾ ഐശ്വര്യയുടെയും രോഹിതിന്റെയും വിവാഹം നടന്നത്. കാർത്തികയെ കൂടാതെ പ്രിയദർശൻ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, സോന നായർ, ഷാജി കൊലാസ്, ആനി, രാജസേനൻ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
തിരുവന്തപുരം സ്വദേശിയായ കാർത്തിക, 1979ൽ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കാർത്തിക, 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി മാറി.
ഇരുപതോളം സിനിമകളിൽ അഭിനിച്ച കാർത്തിക, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധനേടി. ഡോക്ടർ സുനിലാണ് ഭർത്താവ്.
View this post on Instagram
The post ബൈജുവിന്റെ മകളുടെ വിവാഹത്തിൽ താരമായി മലയാളികളുടെ ആദ്യകാല നായിക, കാർത്തികയുടം വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം appeared first on Viral Max Media.
from Mallu Articles https://ift.tt/AeUyFGd
via IFTTT