‘ഭീഷ്മപർവം’ എന്ന സിനിമയിൽ മൈക്കിളപ്പന്റെ കാമുകിയായ ആലീസ് എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല. നടി അനസൂയ ഭരദ്വാജ് ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത്. തമിഴ്- തെലുങ്ക് ഭാഷാചിത്രങ്ങളിൽ സജീവമാണ് അനസൂയ.
അല്ലു അർജുൻ ചിത്രം പുഷ്പ ദ് റൈസിലും അനസൂയ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സഹോദരന്റെ മരണത്തിന് കാരണക്കാരനായ പുഷ്പയോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന ദാക്ഷായണി എന്ന കഥാപാത്രമായി അനസൂയ തിളങ്ങി.
ഇപ്പോഴിതാ ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ കുടുംബത്തിന് ഒപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുകയാണ്. ചേച്ചിയെ കാണാൻ ഹോട്ടാണ് എന്നാണെന്നും. രണ്ട് പിള്ളേരുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്നും ആരാധകർ കമന്റിലൂടെ അഭിപ്രായപ്പെട്ടു. ഫോട്ടോസ് വൈറലായി മാറിയിരിക്കുകയാണ്
സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയയുടെ കരിയർ തുടങ്ങിയത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003ൽ നാഗ എന്ന തെലുങ്കു ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. സുശാങ്ക് ഭരദ്വാജ് ആണ് അനസൂയയുടെ ഭർത്താവ്. ഇവർക്ക് രണ്ട് ആൺകുട്ടികളാണ് ഉള്ളത്.
The post ഹോട്ട് ലുക്കിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് അനസൂയ ഭരദ്വാജ്, രണ്ട് പിള്ളേരുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/eNdXkln
via IFTTT