മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം അടക്കമുള്ള പല മേഖലകളിലും താരം കഴിവ് തെളിയിച്ച് കഴിഞ്ഞു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് സീരിയല്‍ രംഗത്ത് സജീവമായ രാജേഷ് ശ്രദ്ധേയമാകുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് രാജേഷ്.
ഇപ്പോഴിതാ തന്റേയും ഭാര്യയുടേയും പ്രണയ കഥ പങ്കുവെക്കുകയാണ് രാജേഷ് ഹെബ്ബാര്‍. സ്റ്റേജില്‍ നിന്നും പാട്ട് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എന്റെ അനിയത്തി അവളുടെ ഫ്രണ്ട്‌സിനെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നിരുന്നു. അതില്‍ ഒരാള്‍ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. ഞങ്ങള്‍ ആദ്യം സുഹൃത്തുക്കളായി.
ഞാന്‍ ആയിരുന്നില്ല പ്രൊപ്പോസ് ചെയ്തത്. അനിത എന്റെ അനിയത്തിയോട് പറഞ്ഞുവിടുകയായിരുന്നു ചേട്ടനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമാണ് എന്ന്. അവള്‍ ഡിഗ്രിയ്ക്ക് പഠിക്കുവായിരുന്നു, ഞാന്‍ എംഎ ചെയ്യുവായിരുന്നു. വിവാഹത്തിന് കുടുംബം സമ്മതിക്കണം. അതിന് തനിക്കൊരു ജോലി വേണം. അങ്ങനെ രാജേഷ് പഠനം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തു. പിന്നാലെ അനിതയുടെ അച്ഛനെ കണ്ട് വിവാഹ കാര്യം സംസാരിച്ചു.
മൂന്ന് നാല് മണിക്കൂര്‍ അനിതയുടെ അച്ഛനുമായി സംസാരിച്ച ശേഷമാണ് അദേഹം വിവാഹത്തിന് സമ്മതിച്ച്. 1992 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അഭിനയത്തോടുള്ള തന്റെ താല്‍പര്യമൊക്കെ താന്‍ പണ്ടു മുതലേ അനിതയോട് സംസാരിക്കുമായിരുന്നു.
എന്റെ അച്ഛൻ ഡോക്ടർ ആണ്. അമ്മ ഹെഡ് മിസ്ട്രസ് ആയിട്ട് ഈ കഴിഞ്ഞ മാർച്ചിൽ ആണ് റിട്ടയർ ആയത്. എനിക്ക് മൂന്നു മക്കൾ ആണ്. മൂത്ത മകൻ ആകാശ്, അതിനു താഴെ ഇരട്ട പെൺകുട്ടികൾ ആണ് വർഷയും രക്ഷയും. ആകാശിന്റെ വിവാഹം ആണ്. നോർത്ത് ഇന്ത്യൻ കുട്ടിയാണ്. ഹിന്ദിക്കാരി കുട്ടി. മാനസി എന്നാണ് പേര്. ഞാൻ തുളു ഫാമിലി ആണ്. ഇനി ഈ വീട്ടിൽ ഹിന്ദി കൂടി സംസാരിക്കണം.
The post അനിയത്തിയുടെ കൂട്ടുകാരിയാണ് ഭാര്യ, അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്, മകന്റെ വിവാഹം ഉടനുണ്ടാകും, പെൺകുട്ടി നോർത്ത് ഇന്ത്യക്കാരിയാണ്, കുടുംബ വിശേഷങ്ങളുമായി രാജേഷ് ഹെബ്ബാർ appeared first on Viral Max Media.
from Mallu Articles https://ift.tt/ftgvlbo
via IFTTT