മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങലെല്ലാം തന്നെ ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളാണ് സോഷ്യൽ ലോകത്ത് അത്ര സജീവമായിരുന്നില്ല നടൻ. ഇപ്പോഴിതാ തന്റെ നാടായ ചെന്നൈയിൽ എത്തിയതിന്റെ വീഡിയോയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാല.
നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ വീഡിയോ ആയിരുന്നു ബാല ആദ്യം പങ്കിട്ടത്. അമ്മവന്റെ മകളും മുറപ്പെണ്ണുമായ കോകിലയുണ്ടാക്കിയതാണ് ഭക്ഷണമെന്ന് വീഡിയോയിൽ ബാല പറയുന്നുണ്ട്. അതേസമയം കോകിലയെ കണ്ടതോടെ ഇതാരെന്ന ചോദ്യവുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എന്നാൽ ബാല ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.
ഇന്ന് മറ്റൊരു വീഡിയോ കൂടി ബാല പങ്കിട്ടു. കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയാണ് വീഡിയോയിൽ ഉള്ളത്. കൂടാതെ നാട്ടിൽ നിന്നുള്ള പല സെൽഫികളും വീഡിയോയിൽ പങ്കിട്ടിട്ടുണ്ട്. ‘എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി അതിനെ പരിഗണിക്കുക. 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു . അതിനർത്ഥം ഞാൻ എന്റെ ഭൂതകാലം മറന്നു’, എന്ന കുറിപ്പോടെയാണ് വീഡിയോ.
അതേസമയം കോകിലയെ വീണ്ടും കണ്ടതോടെ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞോയെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. എലിസബത്തിന് എന്ത് സംഭവിച്ചെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്തരം ചോദ്യങ്ങളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല. ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോയെന്ന സംശയത്തിലാണ് ആരാധകർ.
ബാല കരൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. കുറെ നാളുകളായി ഒരുമിച്ചുള്ള വീഡിയോകളോ ഫോട്ടോകളോ ഒന്നും തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കിടാറില്ല. താൻ ഇപ്പോൾ അച്ഛനമ്മാർക്കൊപ്പമാണെന്നാണ് എലിസബത്ത് വ്യക്തമാക്കിയിട്ടുള്ളത്.
The post വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല, ചോദ്യങ്ങളുമായി ആരാധകര്‍ appeared first on Viral Max Media.
from Mallu Articles https://ift.tt/49gFBiI
via IFTTT