മനസ്സ് കൊണ്ട് ഇപ്പോഴും അവിടെത്തന്നെ, കുഞ്ഞു നാളിലെ ചിത്രം പങ്കിട്ട് റീമ കല്ലിങ്കൽ, ഇപ്പോഴും അതു പോലെ തന്നെയാണെന്ന് ആരാധകർ‌

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് കടന്നുവന്ന താരമാണ് റീമ കല്ലിങ്കൽ. മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത താരം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സിലിടം നേടിയത്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും റിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് റിമ. യാത്രാചിത്രങ്ങളും ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ തന്റെ കുഞ്ഞു നാളിലെ ഒരു ചിത്രം പങ്കിടുകയാണ് താരം. അല്പം ആശങ്കയോടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന കുഞ്ഞു റീമയെ ചിത്രത്തിൽ കാണാം. “മനസ്സ് കൊണ്ട് ഇപ്പോഴും അവിടെത്തന്നെ…” എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴും അതു പോലെ തന്നെയാണെന്നാണ് പല ആരാധകരും ചിത്രത്തിന് താഴെ കുറിക്കുന്നത്.

മികച്ച ഡാൻസറായതിനാൽ സിനിമയിലേക്ക് എത്തുന്നത് മുൻപ് താരം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു. കൊമേർഷ്യൽ സിനിമകളെക്കാളും കൂടുതൽ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളാണ് റീമ തിരഞ്ഞെടുത്തിരുന്നത്.

സംവിധായകൻ ആഷിക് അബുവുമായുള്ള റീമയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ആഷിക് അബുവിനൊപ്പം ചേർന്ന് അനവധി മലയാള ചിത്രങ്ങളുടെ നിർമ്മാണത്തിൽ താരം പങ്കുചേർന്നിരുന്നു.

The post മനസ്സ് കൊണ്ട് ഇപ്പോഴും അവിടെത്തന്നെ, കുഞ്ഞു നാളിലെ ചിത്രം പങ്കിട്ട് റീമ കല്ലിങ്കൽ, ഇപ്പോഴും അതു പോലെ തന്നെയാണെന്ന് ആരാധകർ‌ appeared first on Viral Max Media.



from Mallu Articles https://ift.tt/yd3oaTu
via IFTTT
Previous Post Next Post