കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പെണ്ണുകാണൽ ചടങ്ങിനിടെ അപമാനിക്കപ്പെട്ടു എന്ന പ്രചാരണത്തോട് പ്രതികരിച്ച് ദിയയുടെ ഭാവി വരൻ അശ്വിന് ഗണേഷ്. ദിയയുടെ കുടുംബം ഏറെ സ്നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവർ നൽകിയ ഭക്ഷണസാധനങ്ങളെ ചൊല്ലി നെഗറ്റിവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അശ്വിൻ പറഞ്ഞു.
‘എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ഞാന്‍ ആദ്യം ദിയയുടെ അച്ഛനോടും അമ്മയോടും നന്ദി പറയുന്നു. ഇത്രയും ഊഷ്മളമായ സ്വീകരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല . ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. അവര്‍ നല്കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റീവ് പറയുന്ന എല്ലാവരും അറിയണം, അപ്പോള്‍ സമയം വൈകുന്നേരം 5 മണി . എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം.
ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു . കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ വിവരങ്ങളും അറിയാതെ ഇങ്ങനെ നെഗറ്റീവ് പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കുക.’’–അശ്വിന്റെ വാക്കുകൾ.
The post മുഴുവന്‍ വിവരങ്ങളും അറിയാതെ ഇങ്ങനെ നെഗറ്റീവ് പ്രചരിപ്പിക്കുന്നത് നിര്‍ത്തണം, ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്, ദയവായി ജീവിക്കാന്‍ അനുവദിക്കുക, ദിയയുടെ ഭാവി വരൻ appeared first on Viral Max Media.
from Mallu Articles https://ift.tt/Vea2lbZ
via IFTTT