നടൻ സൗബിൻ ഷാഹിറിനും കുടുംബത്തിനുമൊപ്പം ഈദ് ആഘോഷിച്ച് നടി നവ്യ നായർ. സൗബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാത്രി’യിൽ സൗബിനും നവ്യയും ഒരുമിച്ച് അഭിനയിക്കുകയാണ്.
മുന്തിരിത്തോപ്പിൽ നിന്നുള്ള ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. ഫാദേഴ്സ് ഡേയിൽ നവ്യ പങ്കുവച്ച പിതാവിനൊപ്പമുള്ള വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. താരത്തിന് അച്ഛൻ തല തോർത്തി കൊടുക്കുന്ന വീഡിയോ ആയിരുന്നു ഇത്.
നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലാണ് പാതിരാത്രിയിൽ അഭിനയിക്കുന്നത്. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം.
വിവാഹശേഷം ഏറെക്കാലം സിനിമയിൽനിന്നും വിട്ടുനിന്ന നവ്യ ‘ഒരുത്തീ’ എന്ന സിനിമയിലൂടെ മടങ്ങി എത്തിയിരുന്നു. ഒരുത്തീ-യും ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രമായിരുന്നു. ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
The post നവ്യ നായരുടെ ഇത്തവണത്തെ ഈദ് ആഘോഷം സൗബിനും കുടുംബത്തിനും ഒപ്പം, ചിത്രങ്ങൾ വൈറൽ appeared first on Viral Max Media.
from Mallu Articles https://ift.tt/WvzhOij
via IFTTT