ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്, സ്വയം പൊങ്ങി എന്ന് കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് അഖിൽ മാരാർ

ബി​ഗ് ബോസ് താരം അഖിൽ മാരാരുടെ പോസ്റ്റിന് താഴെ ഒരാൾ, “സ്വയം പൊങ്ങി” എന്ന് കമന്റ് ഇടുകയും അതിന് അഖിൽ കൊടുത്ത മറുപടിയുമാണ് ശ്രദ്ധനേടുന്നത്. റെക്സ് സിറസ് എന്നാണ് യുവാവാണ് അഖിലിന്റെ പോസ്റ്റിൽ കമന്റ് ഇട്ടത്.

“ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്. സഹോദരൻ വിഷമിക്കണ്ട പാർശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നുകളുണ്ട്.. എന്നിട്ടും പൊങ്ങുന്നില്ലെങ്കിൽ നിന്റെ വിധി എന്ന് കരുതി ആശ്വസിക്കുക..”, ഇതായിരുന്നു അഖിൽ ആ കമന്റിന് കൊടുത്ത മറുപടി. നിമിഷങ്ങൾക്ക് അകം തന്നെ അഖിലിന്റെ കമന്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിന്റെ വിജയിയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഷോയില്‍ വിജയിയായതിന് പിന്നാലെ അഖിലിന്റെ കരിയര്‍ ഗ്രാഫുയര്‍ന്നു. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ അഖിലിന് വൻ ജനപ്രീതിയാണ് ഷോയിലൂടെ ലഭിച്ചത്. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തന്റേതായി നിലപാടുകൾ തുറന്നു പറയാൻ അഖിൽ മടികാണിക്കാറില്ല.

The post ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്, സ്വയം പൊങ്ങി എന്ന് കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് അഖിൽ മാരാർ appeared first on Viral Max Media.



from Mallu Articles https://ift.tt/ci7gHhI
via IFTTT
Previous Post Next Post