പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല, ദൈവം തന്നു ഞങൾ സ്വീകരിക്കുന്നു എന്ന് മാത്രം, നല്ല സർപ്രൈസ് ആയി പോയി, മാളവികയും തേജസും

ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയ താരമാണ് അഭിനേത്രി കൂടിയായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകളാണ് മാളവികയ്ക്ക് ആരാധകരെ സമ്പാദിച്ച് കൊടുത്തത്. കഴിഞ്ഞ വർഷം മെയ്യിലായിരുന്നു മാളവികയുടെ വിവാഹം. ലാൽ‌ ജോസ് വിധികർത്താവായ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ‌ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസാണ് താരത്തെ വിവാ​​ഹം ചെയ്തത്. മർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് ജ്യോതി അഭിനയത്തോടുള്ള അടങ്ങാത്ത ആ​ഗ്രഹം കൊണ്ടാണ് നായിക നായകനിൽ പങ്കെടുത്തത്.

ഇപ്പോഴിതാ ജീവിതത്തിൽ പുത്തൻ സന്തോഷത്തെക്കുറിച്ച് ആണ് മാളവിക മനസ്സ് തുറക്കുന്നത്. താൻ അമ്മയാകാൻ പോകുന്നുവെന്നും തീർത്തും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന അതിഥി ആണെന്നും മാളവിക പറയുന്നു. ആദ്യം ഇത് പറയണ്ട എന്ന് വിചാരിച്ചതാണ്.എനിക്ക് ചെറിയ ഒരു പേടിയും ടെൻഷനും ഒക്കെ ഉള്ളതുകൊണ്ടാണ് പറയാതിരുന്നത്. പറയണ്ട എന്ന് ആദ്യം കരുതി. പേഴ്സണൽ തിങ് എന്ന നിലയിൽ പോകട്ടെ എന്ന് കരുതി. പക്ഷെ കുറേനാളായി കുറേക്കാലമായി ആളുകൾ ഇതേ ചോദ്യം തന്നെ ചോദിക്കുന്നു. ചിലർ ഫ്രസ്ട്രേറ്റഡ് ആയി ചോദ്യങ്ങൾ ചോദിക്കുന്നു. ചിലർ പരിഭവത്തോടെയും ചോദിക്കുന്നു. പിന്നെ എല്ലാം പറയാൻ വേണ്ടി ഞാൻ ഓക്കേ ആകണം.

ബേബിയുടെ ആരോഗ്യം നോക്കണം . അതുകൊണ്ടാണ് പറയാതെ ഇരുന്നതും. എന്നാൽ ഈ വയറൊക്കെ വരുമ്പോൾ എല്ലാവർക്കും മനസിലാകുമല്ലോ. അപ്പോൾ കരുതി എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇക്കാര്യം പറയാം എന്ന്.

കഴിഞ്ഞ ഒരു വീഡിയോയിൽ എന്റെ ബുക്കും പില്ലോയും ഒക്കെ പൊക്കി. സത്യത്തിൽ നിങ്ങളൊക്കെ ഇത് എങ്ങനെ ആണ് കണ്ടുപിടിക്കുന്നത്. ഇത്രയും ഡീപ്പ് ആയി നിങ്ങൾ എങ്ങനെ കണ്ടുപിടിക്കുന്നു എന്നതാണ്. എഡിറ്റ് ചെയ്ത ഞാൻ പോലും അത് കണ്ടില്ല എന്നതാണ് ഏറ്റവും വലിയ കോമഡി. കുറെ ആളുകൾ എനിക്ക് മെസേജ് അയച്ചിരുന്നു. ക്ഷീണം കൊണ്ടാണോ വീഡിയോ ചെയ്യാതെ ഇരുന്നത്. എന്ന് അതുകൊണ്ടല്ല ചെയ്യാതെ ഇരുന്നത്. ടെൻഷൻ കൊണ്ടായിരുന്നു.

ഇനി നിങ്ങളുടെ പ്രാർത്ഥന ഒപ്പം തന്നെ വേണം. സത്യത്തിൽ ഇതൊരു പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല. ദൈവം തന്നു ഞങൾ സ്വീകരിക്കുന്നു എന്ന് മാത്രം. സത്യത്തിൽ നമ്മൾക്കും നല്ല സർപ്രൈസ് ആയി പോയി. അപ്രതീക്ഷിതമായി വന്ന ഒരു അതിഥി എന്ന് പറയാം. ഷോക്കും സർപ്രൈസും ഒക്കെ ആയിരുന്നു ആദ്യം അറിഞ്ഞപ്പോൾ. കാരണം നമ്മൾ ഒട്ടും പ്ലാൻഡ് ആയിരുന്നില്ലല്ലോ. പിന്നെ രണ്ടുദിവസം കൊണ്ട് എല്ലാം ഓക്കേ ആയി. നമ്മൾ പിന്നെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ റെഡി ആണ് ഇപ്പോൾ.

The post പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല, ദൈവം തന്നു ഞങൾ സ്വീകരിക്കുന്നു എന്ന് മാത്രം, നല്ല സർപ്രൈസ് ആയി പോയി, മാളവികയും തേജസും appeared first on Viral Max Media.



from Mallu Articles https://ift.tt/N1IXkBi
via IFTTT
Previous Post Next Post