അന്നുമുതൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിച്ചു, എന്നാൽ പഠനം പാതിവഴിയിൽ മുടങ്ങി : സാനിയ ഇയ്യപ്പൻ

മോഡൽ രംഗത്തിലൂടെയും സിനിമാരംഗത്തിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് സാനിയ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി ആദ്യമെത്തിയത്. പിന്നീട് പ്രേതം,18 ആംപടി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഇപ്പോഴത്തെ സിനിമ ജീവിതത്തെക്കുറിച്ച് നടി മനസ്സ് തുറക്കുകയാണ്.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ക്യൂനിൽ നായികയായി അഭിനയിച്ചത്.പ്രൈവറ്റ് ആയിട്ടായിരുന്നു പ്ലസ്ടു പാസായത്.അപ്പോൾ തൊട്ട് വിദേശത്ത് പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ലണ്ടനിൽ പഠിക്കാൻ ചേർന്നു. പക്ഷേ പഠനം തുടരാൻ സാധിച്ചില്ല.പിന്നീട് ആയിരുന്നു മനസ്സിലായത് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് തനിക്ക് എങ്ങനെ മാറി നിൽക്കാൻ സാധിക്കില്ലെന്ന്. കരിയർ വളർന്നു തുടങ്ങിയ സമയത്ത് തമിഴ് നായികയായി എത്തി.ആ സമയത്ത് പ്രമോഷന് വേണ്ടി നാട്ടിലേക്ക് വരേണ്ടിവന്നു.പിന്നീട് അടുത്ത തമിഴ് സിനിമയും കമ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് വിദേശത്തേക്ക് മടങ്ങിപ്പോയില്ലെന്നും സാനിയ പറയുന്നു.

ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ കുറച്ച് വൈകിട്ട് ആണെങ്കിലും തനിക്ക് തിരുത്താൻ മടി കാണിക്കാറില്ല എന്നും സാധാരണ 22 വയസ്സുള്ള പെൺകുട്ടിയുടെ ജീവിതമാണ് നയ്ക്കുന്നതെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.

The post അന്നുമുതൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിച്ചു, എന്നാൽ പഠനം പാതിവഴിയിൽ മുടങ്ങി : സാനിയ ഇയ്യപ്പൻ appeared first on Viral Max Media.



from Mallu Articles https://ift.tt/zlwPBn3
via IFTTT
Previous Post Next Post