ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത്; പ്രതികണവുമായി രമേഷ് നാരായണൻ

ആസിഫ് അലിയെ താൻ അ പമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തി സംഗീത സംവിധായകൻ രമേഷ് നാരായണൻ. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങൾ’ ട്രെയ്‌ലർ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം.

രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകൻ ജയരാജനെ വേദിയിലേയ്ക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഈ സംഭവം വി വാദമാതോടെയാണ് പ്രതികരണവുമായി സം​ഗീത സംവിധായകൻ രം​ഗത്തെത്തിയിരിക്കുന്നത്. ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത് എന്നാണ് രമേശ് നാരായണൻ പറയുന്നു.

എംടിയുടെ മകൾ അശ്വതി ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. ട്രെയ്‌ലർ ലോഞ്ചിന് ശേഷം ആന്തോളജിയുമായി സഹകരിച്ച എല്ലാവരെയും വേദിയിൽ വിളിച്ച് മൊമന്റോ നൽകിയെങ്കിലും തനിക്ക് തന്നില്ല. അതിന്റെ വി ഷമം അശ്വതിയോട് പറഞ്ഞിട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എന്നാൽ അശ്വതി ക്ഷ മ പറഞ്ഞ് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കി.

രമേഷ് നാരായണൻ എന്നല്ല സന്തോഷ് നാരായണൻ എന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമന്റോ തന്നെ ഏൽപ്പിച്ചിട്ട് പോയി. ആസിഫ് തനിക്കാണോ, താൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടത് എന്ന് പോലും വ്യക്തമായില്ല. മൊമന്റോ തന്നെ ഏൽപ്പിച്ച ആസിഫ് ആശംസ പോലും പറഞ്ഞില്ല.

അതുകൊണ്ടാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണ്. എന്നാൽ അ പമാനിക്കുകയോ വി വേചനം കാണിക്കുകയോ ചെയ്തിട്ടില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബർ ആ ക്രമണത്തിൽ വിഷമമുണ്ട് എന്നാണ് രമേഷ് നാരായൺ പറയുന്നത്. ഒരു മാധ്യമനത്തോട് സംസാരിക്കവെയാണ് പ്രതികരണം.

The post ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത്; പ്രതികണവുമായി രമേഷ് നാരായണൻ appeared first on Viral Max Media.



from Mallu Articles https://ift.tt/zBQJYcn
via IFTTT
Previous Post Next Post