ഇന്നത്തെ ദിവസം തനിക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടട്ടെ എന്നാശംസിക്കുന്നു. പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി മോഹൻലാൽ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുനൂറ്‌ കഥാപാത്രങ്ങൾ. അതിൽ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങൾ തന്നെയാണ്. ആ നടന വിസ്മയത്തിന്റെ വിവാഹം 1988 ഏപ്രിൽ 28 നായിരുന്നു നടന്നത്.

അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ മെഗാസ്റ്റാർ തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. കോടീശ്വര പുത്രിയായി ജനിച്ച സുചിത്ര പക്ഷെ മാധ്യമങ്ങൾക്ക് മുൻപിൽ നിന്നും പലപ്പോഴും വിട്ടുനിൽക്കുകയാണ് പതിവ്. ഇന്ന് സുചിത്രയുടെ ജന്മദിനമാണ്.

സുചിത്രയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ലാലേട്ടന്റെ പോസ്റ്റ്. ‘ഇന്നത്തെ ദിവസം തനിക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടട്ടെ എന്നാശംസിക്കുന്നു. പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ’ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്.നിരവധി ആരാധകരമാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ താരപത്‌നിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. മിനിട്ടുകള്‍ക്കകം മോഹന്‍ലാലിന്റെ പോസ്റ്റ് വൈറലാകുകയും ചെയ്തു.

The post ഇന്നത്തെ ദിവസം തനിക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടട്ടെ എന്നാശംസിക്കുന്നു. പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി മോഹൻലാൽ appeared first on Viral Max Media.



from Mallu Articles https://ift.tt/fD4NiPR
via IFTTT
Previous Post Next Post