അന്ന് ഒരുപാട് കുത്തുവാക്കുകൾ കേട്ടു,  തടി കുറച്ചത് എനിക്ക് വേണ്ടി :  റിമി ടോമി

തടി കുറച്ചപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു എന്ന് റിമി ടോമി. പാട്ടുപാടുമ്പോൾ ആത്മവിശ്വാസക്കുറവ് തന്നെ സംബന്ധിച്ച് വലിയൊരു പ്രശ്നമായിരുന്നു എന്നും അത് വരാതിരിക്കാൻ വേണ്ടിയായിരുന്നു വർക്ക് ഔട്ട് ചെയ്തു തുടങ്ങിയതെന്നും റിമി ടോമി പറയുന്നു. താരത്തിന്റെ വാക്കുകൾ:

മുൻപ് ഭക്ഷണ കാര്യത്തിൽ ഒരു ക്രമവും തനിക്ക് ഉണ്ടായിരുന്നില്ല. അറിവില്ലായ്മ തന്നെയായിരുന്നു വലിയൊരു പ്രശ്നം. ചിട്ടയില്ലാത്ത ജീവിതത്തിലൂടെ ആയിരുന്നു പോയിരുന്നത്.പുലർച്ചെ പ്രോഗ്രാം കഴിഞ്ഞു വരും കിടന്നുറങ്ങി  വൈകുന്നേരം എഴുന്നേൽക്കും.കിട്ടുന്നതൊക്കെ കഴിക്കും. അതിനൊന്നും ഒരു നിയന്ത്രണവും വച്ചിരുന്നില്ല.പ്രാക്ടിക്കലെ തന്നെ കൊണ്ടത് സാധിക്കുന്നില്ല എന്നായിരുന്നു കരുതിയിരുന്നത്.പക്ഷേ മനസ്സുവെച്ചപ്പോൾ എല്ലാം സംഭവിച്ചു. തടി കുറച്ചപ്പോഴാണ് ആത്മവിശ്വാസം കൂടിയത്.മറ്റാർക്കും വേണ്ടിയല്ല തടി കുറച്ചത് എനിക്കുവേണ്ടി തന്നെയായിരുന്നു.

ഭക്ഷണകാര്യത്തിൽ ഇപ്പോൾ ക്രമീകരണം ഉണ്ട്.ഒന്നും കഴിക്കാതിരിക്കില്ല എല്ലാം കഴിക്കും.വളരെ കുറച്ച് അധികം കഴിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് വർക്ക് ഔട്ടും ചെയ്യും. എങ്ങനെയാണ് തടി കുറച്ച് എന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്.പ്രത്യേകിച്ച് അതിനൊരു സീക്രട്ട് ഇല്ല നന്നായി ഉറങ്ങും ഭക്ഷണം കഴിക്കും വ്യായാമം ചെയ്യും ഇത്ര മാത്രമേ ചെയ്യാറുള്ളൂ.

സമൂഹമാധ്യമത്തിലൂടെ ഏറ്റവും അധികം  കുത്തുവാക്കുകൾ ഒരിക്കൽ റിമി ടോമി നേരിടേണ്ടി വന്നിട്ടുണ്ട്.നടൻ ഷാരൂഖാൻ ഒരിക്കൽ താരത്തെ സ്റ്റേജിൽ വച്ച് പൊക്കിയതിനുശേഷം ആയിരുന്നു താരത്തിന് ഏറ്റവും അധികം തടിയുടെ പേരിൽ കുത്തുവാക്കുകൾ നേരിടേണ്ടി വന്നത്. അന്ന് ഒന്നും കേൾക്കാൻ ബാക്കിയുണ്ടായിരുന്നില്ല എന്നും അപ്പോഴൊന്നും തടി കുറയ്ക്കണം എന്ന് കരുതിയിട്ടില്ലെന്നും റിമി ടോമി പറഞ്ഞു

The post അന്ന് ഒരുപാട് കുത്തുവാക്കുകൾ കേട്ടു,  തടി കുറച്ചത് എനിക്ക് വേണ്ടി :  റിമി ടോമി appeared first on Viral Max Media.



from Mallu Articles https://ift.tt/Ycw0j7Z
via IFTTT
Previous Post Next Post