ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു, സ്കോട്ട്ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ; കുടുംബത്തിന് സമർപ്പിക്കുന്നുവെന്ന് നടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതിയായ നടിയാണ് സനുഷ സന്തോഷ്. മലയാളിയ്ക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമാണ് സനുഷയോട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് & സൊസൈറ്റിയിൽ നിന്ന് ബിദുദം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം ചിത്രങ്ങളും സന്തോഷവും പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് ഇങ്ങനെ;

ബിരുദ ദാന ചടങ്ങ് നടക്കുന്ന ആ മനാേഹര ഹാളിനുള്ളിൽ എന്റെ പേര് വിളിക്കുന്നതും കാത്തിരിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഇങ്ങോട്ടേയ്ക്കെത്തിയ ആ പെൺകുട്ടിയെ കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്.

2 വർഷം നീണ്ട പോരാട്ടം..പഠനം ഉപേക്ഷിച്ച് പോകാനുള്ള തോന്നൽ..വീടിനെ കുറിച്ചുള്ള ഓർമ്മകൾ..കരച്ചിലും വിഷമവും, ഉറക്കമില്ലാത്ത എത്രയോ രാത്രികൾ, പാർട്ട് ടൈം ആൻഡ് ഫുൾ ടൈം ജോലികൾ, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങൾ, സമ്മർദം തുടങ്ങി ഓരോഓരോ കാര്യങ്ങളുമാണ് എന്റെ മനസിലൂടെ കടന്ന് പോയത്.

പക്ഷേ എന്റെ കഷ്ടപാടുകളും അധ്വാനവും ഫലം കണ്ടുവെന്ന് ഞാൻ തിരിച്ചറിയുന്നു. എപ്പോഴും എനിയ്ക്കൊപ്പം എന്നെ വഴിനടത്തുന്നതിനും എന്റെ ശക്തിയായിരിക്കുന്നതിനും ദൈവത്തിനു ഒരുപാട് നന്ദി. ശക്തമായ പിന്തുണ നൽകി എനിയ്ക്കൊപ്പം നിന്ന എന്റെ കുടുംബത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

എന്നിലുള്ള നിങ്ങളുടെ വിശ്വാസവും നിങ്ങൾ നൽകിയ പ്രോത്സാഹനവും നിങ്ങളുടെ പ്രാർത്ഥനയും അങ്ങനെ എല്ലാമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അതിനാൽ ഈ ബിരുദം നിങ്ങൾക്ക് അവകാശപ്പട്ടതാണ്. അച്ഛൻ, അമ്മ, അനിയൻ ഞാൻ നേടിയ ഓരോ വിജയത്തിനും എന്റെ കൂടെ നിന്ന ഉറക്കെ എനിക്ക് വേണ്ടി കൈയ്യടിച്ച എന്റെ കുടുംബമേ, എന്റെ ഈ നേട്ടം നിങ്ങൾ മൂന്ന് പേർക്കുമായി ഞാൻ സമർപ്പിക്കുന്നു.

എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ ഞാൻ എംഎസ്‌സി ബിരുദധാരിയാണ്. അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്, അതിനേക്കാളുപരി അഭിമാനമുണ്ട്. ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

The post ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു, സ്കോട്ട്ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ; കുടുംബത്തിന് സമർപ്പിക്കുന്നുവെന്ന് നടി appeared first on Viral Max Media.



from Mallu Articles https://ift.tt/0Dl7AuL
via IFTTT
Previous Post Next Post