കെട്ടു കഴിഞ്ഞില്ലല്ലോ, ഇപ്പോഴേ ഇങ്ങനെയൊക്കെ വേണോ? അശ്വിൻ ഒരു നിഷ്ക്കു പയ്യൻ: വൈറലായി ദിയയുടെ വീഡിയോ

സോഷ്യൽ മീഡിയ കാത്തിരിക്കുന്ന അടുത്തതാര വിവാഹമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെത്. സുഹൃത്ത് അശ്വിനുമായി പ്രണയത്തിൽ ആണെന്നും വിവാഹത്തിനായി ഒരുങ്ങുകയാണെന്നും ദിയ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്. ഇപ്പോഴത്തെ അച്ഛനും അമ്മയും നാട്ടിൽ ഇല്ലാത്തതുകൊണ്ട് ഭാവിവരനായ അശ്വിനെ വീട്ടിലേക്ക് ഊണ് കഴിക്കാൻ ക്ഷണിച്ച വീഡിയോയാണ് പങ്കുവെക്കുന്നത്.

വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഒരു നിഷ്കളങ്കനായ പയ്യനെ ഈ നാട്ടിൽ കിട്ടില്ലെന്നും നിങ്ങൾ മികച്ച ജോഡികൾ ആണെന്നുള്ള പോസിറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയ്ക്ക് താഴെ വരുന്നത്.തമിഴ് ആചാരപ്രകാരമായിരുന്നു പെണ്ണുകാണൽ നടത്തിയത്.കല്യാണവും അതേ രീതിയിൽ ആയിരിക്കുമെന്നാണ് സൂചന. സെപ്റ്റംബറിൽ ആയിരിക്കും വിവാഹം. വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്ന് അടുത്തിടെ താരം സോഷ്യൽ മീഡിയയിലൂടെ സൂചിപ്പിച്ചിരുന്നു

ഇരുവരും ഒരുമിച്ച് യാത്ര പോകുന്ന വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകളും വരാറുണ്ട്. വിവാഹത്തിന് മുൻപ് തന്നെ ഹണിമൂൺ ആഘോഷിക്കുകയാണോ എന്നുള്ള കമൻറുകൾ ഒന്നും തങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ല വ്യക്തമാക്കിയിരുന്നു.

The post കെട്ടു കഴിഞ്ഞില്ലല്ലോ, ഇപ്പോഴേ ഇങ്ങനെയൊക്കെ വേണോ? അശ്വിൻ ഒരു നിഷ്ക്കു പയ്യൻ: വൈറലായി ദിയയുടെ വീഡിയോ appeared first on Viral Max Media.



from Mallu Articles https://ift.tt/3RMJGby
via IFTTT
Previous Post Next Post