വിവാഹശേഷം ഭാര്യമാർ പേരുമാറ്റുന്നത് പതിവാണ്. പിതാവിന്റെ പേരിന് പകരം ഭർത്താവിന്റെ പേര് കൂട്ടിച്ചേർക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. ഇന്നത്തെ കാലത്ത് പല സ്ത്രീകളും വിവാഹ ശേഷം പേരുമാറ്റാതെ പഴയ പേരിൽ തന്നെ തുടരാമെന്ന തീരുമാനം സ്വീകരിക്കുന്നതും നാം കാണാറുണ്ട്. എന്നാൽ പതിവുകൾക്കെല്ലാം വിപരീതമായ തീരുമാനമാണ് താരപുത്രി വരലക്ഷ്മി ശരത് കുമാർ വിവാഹം കഴിച്ചപ്പോൾ സംഭവിച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷം വരലക്ഷ്മിയല്ല, മറിച്ച് ഭർത്താവും മകളുമാണ് പേരുമാറ്റുന്നതെന്ന് അറിയിച്ചിരിക്കുകയാണ് പങ്കാളി നിക്കോളായ് സച്ച്ദേവ്. തങ്ങളുടെ പേരിനൊപ്പം വരലക്ഷ്മിയുടെ പേര് കൂടി ചേർക്കുമെന്നും ഭർത്താവ് അറിയിച്ചു. ചെന്നൈയിൽ വിളിച്ചുചേർത്ത മാദ്ധ്യമസമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അടുത്തിടെ തായ്ലാൻഡിലെ റിസോർട്ടിൽ വച്ചായിരുന്നു നടൻ ശരത് കുമാറിന്റെ മകളും തെന്നിന്ത്യൻ നടിയുമായ വരലക്ഷ്മിയും നിക്കോളായും വിവാഹതിരായത്.
വിവാഹശേഷം ഭർത്താവിന്റെ പേരുകൂടി ഒപ്പം ചേർക്കുമെന്ന് വരലക്ഷ്മി നിക്കോളായിയോട് നേരത്തെ പറഞ്ഞിരുന്നു. പിതാവിന്റെ പേര് ഉപേക്ഷിക്കില്ലെന്നും നിക്കോളായ് എന്നുകൂടി ചേർക്കുമെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും അത് താൻ ആഗ്രഹിക്കുന്നില്ലെന്നും നിക്കോളായ് വ്യക്തമാക്കി. ഭാര്യ പേരുമാറ്റുന്നതിന് പകരം താൻ ഭാര്യയുടേ പേര് കൂട്ടിച്ചേർക്കാനാണ് താത്പര്യപ്പെടുന്നതെന്നും തന്റെ പേര് ഇനിമുതൽ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്ദേവ് എന്നായിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശരത്കുമാറിന്റെയും വരലക്ഷ്മിയുടെയും പാരമ്പര്യം എന്നെന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്നും ഇതാണ് ഭാര്യക്ക് വേണ്ടി താൻ ചെയ്യാൻ പോകുന്നതെന്നും നിക്കോളായ് പ്രതികരിച്ചു.
വിവാഹശേഷം വരലക്ഷ്മി അഭിനയിക്കുമോയെന്ന ചോദ്യത്തിന് നിക്കോളായ് മറുപടി നൽകിയതിങ്ങനെ.. “അവളുടെ ആദ്യ പ്രണയം ഞാനല്ല, ഏറ്റവും പ്രിയമേറിയ കാര്യവും ഞാനല്ല, സിനിമയാണ് അവളുടെ പ്രണയം. അതിന് ശേഷമേ ഞാൻ വരികയുള്ളൂ. നാളെ മുതൽ തന്നെ അവൾ അഭിനയജീതിവതത്തിലേക്ക് തിരിച്ചുവരും- ” അദ്ദേഹം പറഞ്ഞുനിർത്തി.
The post വരലക്ഷ്മി പേര് മാറ്റേണ്ട,ഞാനും മകളും പേരിനൊപ്പം വരലക്ഷ്മി ശരത്കുമാര്‍ എന്ന് ചേര്‍ക്കും, വിവാഹ ശേഷം വേറിട്ട തീരുമാനവുമായി വരലക്ഷ്മിയുടെ പങ്കാളി appeared first on Viral Max Media.
from Mallu Articles https://ift.tt/eR3OuLj
via IFTTT