വരിക്കാശ്ശേരി മനയിൽ ശാലീന സുന്ദരിയായി ശിവദ, പ്രിയതാരം കർക്കിടകത്തെ വരവേറ്റതിങ്ങനെ, ചിത്രങ്ങൾ

അവതാരികയായെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ശിവദ.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

കർക്കിടക മാസാരംഭത്തിൽ ശിവദ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുണ്ടും നേര്യതുമണിഞ്ഞ് ശാലീന സുന്ദരിയായാണ് ശിവദ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വരിക്കാശ്ശേരി മനയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. 2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ അരങ്ങേറ്റം കുറിച്ചത്. 2015ല്‍ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി.

ലിവിങ് ടുഗദർ, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ശിക്കാരിശംഭു, ജവാനും മുല്ലപ്പൂവും, 2018, തീര കാതൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളും ശിവദ അവതരിപ്പിച്ചു.

മുരളീകൃഷ്ണനാണ് ശിവദയുടെ പങ്കാളി. 2015ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഏകമകൾ അരുന്ധതി. എന്തായാലും താരത്തിന്റെ ശാലീന ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നീണ്ട മുടിയുമായി ശാലീനസുന്ദരിയായാണ് പലപ്പോഴും ശിവദ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ അടുത്തിടെ കാൻസർ രോ​ഗികൾക്കായി ശിവദ മുടി മുറിച്ചു നൽകിയത് വാർത്തയായിരുന്നു.

The post വരിക്കാശ്ശേരി മനയിൽ ശാലീന സുന്ദരിയായി ശിവദ, പ്രിയതാരം കർക്കിടകത്തെ വരവേറ്റതിങ്ങനെ, ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/wR9ekW8
via IFTTT
Previous Post Next Post