കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്, ഒരുപാട് നന്ദി : ഭാര്യയെ ചേർത്തുപിടിച്ച് മാത്തുക്കുട്ടി

വിവാഹ വാർഷികദിനത്തിൽ ഹൃദയസ്പർശിയായ വിഡിയോയും കുറിപ്പും പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി. ഭാര്യ ഡോ.എലിസബത്ത് ഷാജി മഠത്തിലിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ കോർത്തുവച്ചാണ് വിഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു മാത്തുക്കുട്ടിയും എലിസബത്തും ഏറ്റവും അടുത്ത ബന്ധത്തിലൂടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. ഈയടുത്താണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. സന്തോഷവാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മാത്തുക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് :പൊട്ടി പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വെച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ്(സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്.
കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്

The post കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്, ഒരുപാട് നന്ദി : ഭാര്യയെ ചേർത്തുപിടിച്ച് മാത്തുക്കുട്ടി appeared first on Viral Max Media.



from Mallu Articles https://ift.tt/ahkHPSB
via IFTTT
Previous Post Next Post