അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മുക്ത. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മുക്ത വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തിരുന്നു. റിമി ടോമിയുടെ സഹോദരനായ റിങ്കുവിനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. കണ്മണി എന്ന് വിളിക്കുന്ന കിയാര ആണ് താരത്തിെന്റ മകള്‍.
ഇപ്പോഴിതാ മകളുടെ എട്ടാം പിറന്നാളിൽ നടി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പ്രസവിച്ച് മകളെ കൈയ്യില്‍ കിട്ടിയത് മുതലുള്ള രംഗങ്ങള്‍ ചേര്‍ത്തിണക്കിയൊരു വീഡിയോയിലൂടെയാണ് മുക്ത കണ്‍മണിക്ക് പിറന്നാളാശംസ നേര്‍ന്നത്. ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ സമ്മാനമാണ് നീ. നിന്നില്‍ ഞാന്‍ എന്നെത്തന്നെയാണ് കാണുന്നത്. എന്റെ സന്തോഷവും സമാധാനവുമെല്ലാം നീയാണ്. എന്റെ തന്നെ വേറൊരു പതിപ്പാണ് നീ. നിന്നോടുള്ള സ്‌നേഹം എനിക്കൊരിക്കലും വിവരിക്കാനാവില്ലെന്നും മുക്ത പറയുന്നു. 8ാം പിറന്നാളാഘോഷിക്കുന്ന കണ്മണിക്ക്നി രവധി പേരാണ് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്. റിമി ടോമിയും കണ്‍മണിയുടെ വീഡിയോയുമായെത്തിയിട്ടുണ്ട്.
അമ്മയെപ്പോലെ തന്നെ അഭിനേത്രിയായും കണ്‍മണി തിളങ്ങിയിരുന്നു.പത്താം വളവ്, പാപ്പന്‍, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളില്‍ ഇതിനകം തന്നെ കിയാര അഭിനയിച്ചു.കണ്മണിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും മുക്ത പങ്കുവച്ചിട്ടുണ്ട്.
The post മുക്തയുടെ കണ്മണിക്ക് എട്ടാം പിറന്നാൾ, എന്റെ സന്തോഷവും സമാധാനവുമെല്ലാം നീയാണെന്ന് മുക്ത, ആശംസകളുമായി സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/bnAIzcT
via IFTTT