മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നർത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.
ഇന്നും സിനിമാ രംഗത്ത് ലക്ഷ്മി ഗോപാലസ്വാമി സജീവമാണ്. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. താൻ വിവാഹം ചെയ്തെന്ന് പറഞ്ഞ് കൊണ്ട് വന്ന ഗോസിപ്പുകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്.
പാവം മുകേഷേട്ടനെ വെച്ച് അവർ പറയുന്നത് എന്നെ വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ ഞാൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ല.ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല. അതിനാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.
ലക്ഷ്മി ഗോപാലസ്വാമിയും മുകേഷും വിവാഹിതരാകുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഒപ്പം ഇടവേള ബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. വാർത്ത വന്നതോടെ ഇത് അടിസ്ഥാന രഹിതമായ വാർത്തയാണ് എന്ന പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി അന്ന് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
The post മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്, അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു; ലക്ഷ്മി ഗോപാലസ്വാമി appeared first on Viral Max Media.
from Mallu Articles https://ift.tt/XyDhluO
via IFTTT