ആദരാഞ്ജലികളിൽ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി : ദുഃഖത്തിൽ പങ്കുചേർന്ന് സീമ ജി നായർ

വയനാട് ജില്ലയിലെ അതി തീവ്രമഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിൽ  ജാഗ്രത പുലർത്തണം എന്നാണ് നിലവിൽ വയനാട് ജില്ല കളക്ടർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ദുരന്തത്തിൽ മരണസംഖ്യകളും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമാ സീരിയൽ പ്രവർത്തിക്കുന്ന  ഫോക്കസ് പുള്ളറായ ഷിജുവും മരണപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്.

പ്രമുഖ താരങ്ങൾ അടക്കം വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഷിജുവിനെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയതായി വാർത്ത പുറത്തുവന്നു. നടി സീമ നായർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്

പോസ്റ്റ്‌ : നിരവധി സീരിയലുകളിൽ ഫോക്കസ് പുള്ളറായ ഷിജുവും വയനാട് ദുരന്തത്തിൽ പെട്ടിരുന്നു ..ഷിജുവിന്റെയും അമ്മയുടെയും മൃതുദേഹം കണ്ടെത്തി …ആദരാഞ്ജലികളിൽ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി.

നിലവിൽ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ 252 പേരായി. 200 ഓളം പേരാണ് നിലവിൽ കണ്ടെത്താനുള്ളത്. 187 മരണങ്ങൾ ആയിരുന്നു സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്.

The post ആദരാഞ്ജലികളിൽ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി : ദുഃഖത്തിൽ പങ്കുചേർന്ന് സീമ ജി നായർ appeared first on Viral Max Media.



from Mallu Articles https://ift.tt/uGisAka
via IFTTT
Previous Post Next Post