ഇവർ നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക:  സുജാത

വയനാട് ചൂരൽമലയിൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച ഗായിക സുജാത മോഹൻ സമൂഹമാധ്യമത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് 225 പേരെയാണ് നിലവിൽ കാണാതായിട്ടുള്ളതെന്ന് റവന്യൂ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. 369 ആളുകളാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പല സ്ഥലങ്ങളിലായി കഴിയുന്നത്. മുണ്ടക്കയ്യിൽ പെയ്യുന്ന കനത്ത മഴ നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

വയനാട്ടിൽ നടന്ന  സംഭവത്തെ അനുശോചിച്ചു ദുൽഖർ സൽമാൻ അടക്കം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സമൂഹമാധ്യമങ്ങളിൽ അനുശോചനം അറിയിച് രംഗത്തെത്തിയിരുന്നു.

“മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക…..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നീങ്ങൾ വളരുക….നീങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം…. ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന് – എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗായിക സുജാത പ്രതികരിച്ചത്..

The post ഇവർ നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക:  സുജാത appeared first on Viral Max Media.



from Mallu Articles https://ift.tt/txd3ejK
via IFTTT
Previous Post Next Post