കഴിഞ്ഞദിവസം പ്രളയദുരന്തത്തിൽ നിന്ന് താനും കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്ന് പറഞ്ഞ സീരിയൽ താരം മോനിഷ രംഗത്തെത്തിയിരുന്നു. രണ്ടുദിവസം മുൻപ് വയനാടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താൻ സുരക്ഷിതയാണെന്ന് കുറിപ്പ് ആരാധകർക്കായി നടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. കുറിപ്പ് പങ്കുവെച്ചതിനുശേഷം താരം എഴുതിയ വരികൾ ഇങ്ങനെ: ഈ വീഡിയോ എടുത്തത് രണ്ടു ദിവസം മുൻപായിരുന്നു.ഇന്ന് വയനാടിന്റെ സാഹചര്യം മാറിയിരിക്കുകയാണ്. എൻറെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതയാണ് വീഡിയോയ്ക്ക് ഒപ്പം താരം എഴുതി. വയനാട്ടിലെ മഴയും തണുപ്പും ഒക്കെ എടുത്തു പറഞ്ഞുകൊണ്ട് ഷൂട്ട് ചെയ്ത വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്.
നടി ഈ സമയത്ത് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചതിന് നേരെ വിമർശനവുമായി നിരവധി പേരായിരുന്നു വന്നത്.പലരും അടിക്കുറിപ്പ് കാണാതെയായിരുന്നു താരത്തെ വിമർശിച്ചത്.
മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് താരം മലയാളികൾക്കിടയിൽ സുപരിചിതയായത്. സുൽത്താൻബത്തേരി ആണ് നടിയുടെ സ്വദേശം. ജാനകി കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. അതിനുശേഷം നിരവധി പരമ്പരയിലും വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലെ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.
The post വയനാട്ടിലെ പ്രശ്ങ്ങളൊന്നും അറിഞ്ഞില്ലേ!!! നടി മോനിഷയുടെ വീഡിയോയ്ക്കു വിമർശനം appeared first on Viral Max Media.
from Mallu Articles https://ift.tt/R5PGzW2
via IFTTT