അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. മാപ്പ്!! നവ്യ നായർ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ മലയാള സിനിമയിലെ പ്രമുഖർ അടക്കം താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത്എത്തി. ഒരുമിച്ച് അഭിനയിച്ച പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള സന്തോഷം നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് നവ്യ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. വലിയൊരു മാപ്പ് ചോദിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു നവ്യയുടെ കുറിപ്പ്.

നവ്യ നായരുടെ കരിയർ കരിയറിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രം നന്ദനത്തിൽ പ്രധാന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് കവിയൂർ പൊന്നമ്മയാണ്.  ഒരുപിടി നല്ല ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തിരക്കിന്റെ കാരണം കൊണ്ട് അവസാന സമയത്ത് കാണാൻ സാധിച്ചില്ലെന്നും അതൊരിക്കലും ന്യായീകരിക്കാൻ കഴിയില്ലന്നും നവ്യ സോഷ്യൽ മീഡിയയിൽ എഴുതി.

“വലിയ മാപ്പ് ചൊദിക്കട്ടെ ..

അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല .. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ ..
എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ ..സ്നേഹം മാത്രം തന്ന പൊന്നുസേ ..
കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം ..എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ ! “

The post അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. മാപ്പ്!! നവ്യ നായർ appeared first on Viral Max Media.



from Mallu Articles https://ift.tt/9GHtqeg
via IFTTT
Previous Post Next Post